സമ്പത്തിൽ വീണ്ടും കുതിപ്പ്; ബെസോസിനെ പിന്തള്ളി അദാനി

തിങ്കളാഴ്ച അദാനിയുടെ സമ്പത്തിൽ 314 ദശലക്ഷം ഡോളറിന്റെ വർധനവുണ്ടായി. ഇതോടെ അദാനിയുടെ മൊത്തം സമ്പത്ത് 131.9 ബില്യൻ ഡോളറായി ഉയരുകയായിരുന്നു
ഗൗതം അദാനി/ ഫയൽ
ഗൗതം അദാനി/ ഫയൽ

ന്യൂഡൽഹി: ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ഫോബ്സ് മാഗസിൻ പുറത്തിറക്കിയ പട്ടികയിൽ അദാനി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ത്യൻ ഓഹരികൾ രണ്ടാഴ്ച തുടർച്ചയായി കുതിച്ചുയരുകയും വാൾസ്ട്രീറ്റ് ഓഹരികളെ മറികടക്കുകയും ചെയ്തതോടെ അദാനിയുടെ സമ്പത്തും വർധിച്ചു. ഇതോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയത്. 

തിങ്കളാഴ്ച അദാനിയുടെ സമ്പത്തിൽ 314 ദശലക്ഷം ഡോളറിന്റെ വർധനവുണ്ടായി. ഇതോടെ അദാനിയുടെ മൊത്തം സമ്പത്ത് 131.9 ബില്യൻ ഡോളറായി ഉയരുകയായിരുന്നു. 223.8 ബില്യൻ ഡോളർ സമ്പത്തുമായി ഇലോൺ മസ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ലുയി വിറ്റോൺ സ്ഥാപകൻ ബെർണാർഡ് അർണോൾട് ആണ് 156.5 ബില്യൻ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ച ആമസോണിന്റെ അവധിക്കാല വിൽപ്പനയിൽ വന്ന ഇടിവാണ് ജെഫ്  ബെസോസിന് തിരിച്ചടിയായത്. ഇതോടെയാണ് അദ്ദേഹ നാലാം സ്ഥാനത്തേക്ക് ഇറങ്ങിയത്. ബെസോസിന് 126.9 ബില്യൻ ഡോളറിന്റെ ആസ്തിയാണുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com