വാട്‌സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും; ട്രായില്‍ നിന്ന് നിര്‍ദേശം തേടി കേന്ദ്ര സര്‍ക്കാര്‍ 

ടെലികോം കമ്പനികളെപ്പോലെ ആപ്പുകൾക്കും സർവ്വീസ് ലൈസൻസ് ഫീ വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: രാജ്യത്ത് വാട്ട്‌സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം വന്നേക്കും. സൗജന്യ ഇന്റർനെറ്റ് കോളുകൾ സംബന്ധിച്ച മാർ​ഗരേഖ തയ്യാറാക്കാൻ ടെലികോം വകുപ്പ് ട്രായിക്ക് നിർദേശം നൽകി. ഇതോടെ ടെലികോം കമ്പനികളെപ്പോലെ ആപ്പുകൾക്കും സർവ്വീസ് ലൈസൻസ് ഫീ വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. 

വാട്ട്‌സ്ആപ്പ്, സിഗ്നൽ, ഗൂഗിൽ മീറ്റ് ഉൾപ്പെടെയുള്ളവ വഴിയുള്ള കോളുകൾക്ക് നിയന്ത്രണം വന്നേക്കും. കഴിഞ്ഞയാഴ്ച ടെലികോം വകുപ്പ് ട്രായിക്ക് ഇൻറർനെറ്റ് ടെലിഫോൺ കോളുകൾ സംബന്ധിച്ച ഒരു ശുപാർശ അവലോകനത്തിനായി അയച്ചിരുന്നു. ഇത് കൂടാതെ പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തിൽ ഈ നിയന്ത്രണങ്ങൾക്ക് വിശദമായ നിർദേശം നൽകാനാണ് ട്രായിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 

ടെലികോം സേവനദാതക്കളും, ഇൻറർനെറ്റ് കോൾ നൽകുന്ന വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാൽ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ് ഉള്ളത്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.  ടെലികോം ഓപ്പറേറ്റർമാർക്ക് ഉള്ളപോലെ ലൈസൻസ് ഫീ ഇൻറർനെറ്റ് കോൾ പ്രൊവൈഡർമാർക്ക് നൽകണമെന്നുമാണ് ടെലികോം ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com