നുറുക്കലരി കയറ്റുമതിക്കു വിലക്ക്; വിലക്കയറ്റം തടയാന്‍ നടപടി

വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി നുറുക്കലരിയുടെ കയറ്റുമതിക്കു കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി നുറുക്കലരിയുടെ കയറ്റുമതിക്കു കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നതായി വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

ബിഹാര്‍, യുപി, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സീസണില്‍ മഴ കുറവു പെയ്തത് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഈ സംസ്ഥാനങ്ങളിലെ നെല്ലുല്പാദനം കുറയുമെന്നും അതു വിലക്കയറ്റത്തിനു വഴിവയ്ക്കുമെന്നുമാണ് നിഗമനം. 

കയറ്റുമതി നിരോധനം വരുന്നതോടെ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ അരി ലഭ്യമാവുമെന്നും അതുവഴി വില വലിയ തോതില്‍ ഉയരില്ലെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നേരത്തെ ഗോതമ്പിനു സമാനമായ രീതിയില്‍ കയറ്റുമതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നുറുക്കലരി കയറ്റുമതി നിരോധിച്ചതിനൊപ്പം വിവിധ അരി ഇനങ്ങളുടെ കയറ്റുമതി തീരുവ വര്‍ധിപ്പിക്കാനും വാണിജ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com