ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറുമോ?; ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് 

ഇന്ത്യയില്‍  ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്
ആപ്പിള്‍ ഐഫോണ്‍, ഫയല്‍ ചിത്രം
ആപ്പിള്‍ ഐഫോണ്‍, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍  ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ വിതരണക്കാരായ തയ് വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിസ്‌ട്രോണ്‍ കോര്‍പ്പറേഷനുമായി ടാറ്റ ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചതായാണ് സൂചന.

ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണം വിപൂലീകരിക്കാന്‍ ആപ്പിളിന് പദ്ധതിയുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് ആപ്പിളിന്റെ വിതരണക്കാരായ വിസ്‌ട്രോണുമായി ധാരണയിലെത്താനാണ് ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നത്.  വിസ്‌ട്രോണുമായി സഹകരിച്ച് ഇലക്ട്രോണിക്‌സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംയുക്ത സംരംഭം തുടങ്ങാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. 

ഉല്‍പ്പന്ന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിസ്‌ട്രോണിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് ടാറ്റ ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. ഇതിന് പുറമേ വിതരണശൃംഖല, സംയോജനം തുടങ്ങിയ മേഖലകളിലും വിസ്‌ട്രോണിനുള്ള കഴിവ് പ്രയോജനപ്പെടുത്തി മേഖലയില്‍ നിര്‍ണായക ശക്തിയായി മാറാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഇത് യാഥാര്‍ഥ്യമായാല്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും. നിലവില്‍ തയ് വാന്‍ കമ്പനികളായ വിസ്‌ട്രോണിനും ഫോക്‌സ്‌കോണിനുമാണ് ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണത്തിന്റെ കുത്തക. ഇരു കമ്പനികളും തമ്മിലുള്ള ധാരണ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ധാരണയിലെത്താന്‍ ഇരുകമ്പനികള്‍ തമ്മില്‍ ആരംഭിച്ച ചര്‍ച്ച പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com