രൂപയുടെ മൂല്യം താഴേക്ക്; ഡോളറിനെതിരെ 81.24 എന്ന നിലയിലെത്തി 

ഫെഡറൽ റിസർവിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളർ ശക്തിയാർജ്ജിച്ചതാണ് രൂപയെ ബാധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം താഴേക്ക്. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 81.24 രൂപ എന്ന നിലയിലേക്കെത്തി. 

ഇന്നലെ വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഒരു ഡോളറിന് 81.25 എന്ന ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെക്ക് രൂപയുടെ മൂല്യം എത്തി. ഇന്ത്യൻ സമയം 9.25ന് പ്രാദേശിക കറൻസി 81.13ൽ വ്യാപാരം ചെയ്തു. വ്യാഴാഴ്ച ഒരു ഡോളറിന് 80.87 എന്ന റെക്കോർഡ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്.

പണപ്പെരുപ്പനിരക്ക് പിടിച്ചുനിർത്താൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്തിയതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണം. ഫെഡറൽ റിസർവിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളർ ശക്തിയാർജ്ജിച്ചതാണ് രൂപയെ ബാധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com