ചൊവ്വാഴ്ചയും ഞായറാഴ്ചയും പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും; കാരണമിത് 

സ്വാതന്ത്ര്യദിനം വരെ അവധിദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം വരെ അവധിദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ആസാദി കാ അമൃത് മഹോത്സവം, ഹര്‍ ഘര്‍ തിരംഗ പ്രചാരണം എന്നിവയുടെ ഭാഗമായാണ് നടപടി. ദേശീയ പതാകയുടെ വില്‍പ്പനയും വിതരണവും സാധ്യമാക്കാനാണ് സ്വാതന്ത്ര്യദിനം വരെ എല്ലാദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.

ദേശീയ പതാകയുടെ വില്‍പ്പനയും വിതരണവും സുഗമമായി നടപ്പാക്കുന്നതിന് അവധി ദിവസങ്ങളായ ഓഗസ്റ്റ് ഒന്‍പത്, 14 തീയതികളില്‍ പോസ്റ്റ് ഓഫീസുകളില്‍ പ്രത്യേക ക്രമീകരണം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള എല്ലാ പോസ്റ്റ് ഓഫീസുകള്‍ക്കും ഇത് ബാധകമാണ്. ഇതിനായി കുറഞ്ഞത് ഒരു കൗണ്ടര്‍ എങ്കിലും തുറക്കാനും നിര്‍ദേശത്തില്‍ പറയുന്നു.

വില്‍പ്പനയ്ക്കായി ആറുലക്ഷത്തിലധികം ദേശീയ പതാകകളാണ് പോസ്റ്റ് ഓഫീസുകളെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ രണ്ടുലക്ഷത്തിലധികം പതാകകള്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com