രൂപ 80 കടന്നു; ചരിത്രത്തില്‍ ആദ്യം

ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടന്നു. ഇന്നു വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കകം രൂപ 80നു മുകളില്‍
എത്തുകയായിരുന്നു. വരും ദിവസങ്ങളിലും മൂല്യം കൂടുതല്‍ ഇടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓഹരി വിപണി ഇന്നു തളര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 180 പോയന്റ് നഷ്ടത്തില്‍ 54,341ലും നിഫ്റ്റി 51 പോയന്റ് താഴ്ന്ന് 16,226ലുമാണ് വ്യാപാരം ആരംഭിച്ചത്. 

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, എഫ്എംസിജി, ഐടി തുടങ്ങിയവയാണ് നഷ്ടത്തില്‍. ഓട്ടോ, മെറ്റല്‍, ഫാര്‍മ സൂചികകള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com