റെയ്ബാൻ ഉടമ ലിയനാർഡൊ ഡെൽ വെക്കിയൊ അന്തരിച്ചു 

ഫോബ്സിന്റെ ഇറ്റാലിയൻ സമ്പന്നരുടെ പട്ടികയിൽ രണ്ടാമനായിരുന്നു ഡെൽ വെക്കിയൊ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

റോം: റെയ്ബാനടക്കമുള്ള ലോകോത്തര കണ്ണട ബ്രാൻഡുകളുടെ ഉടമ ലിയനാർഡൊ ഡെൽ വെക്കിയൊ (87) അന്തരിച്ചു. മിലാനിലെ സാൻ റാഫേൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. 

1935ൽ മെയ് 22 മിലാനിലായിരുന്നു ജനനം. അനാഥാലയത്തിൽ കുട്ടിക്കാലം ചെലവിട്ട ഡെൽ വെക്കിയൊ 1961ന് ഒപ്റ്റിക്കൽ വ്യവസായങ്ങൾക്ക് ഘടകങ്ങൾ വിതരണം ചെയ്യുന്ന 'ലക്സോട്ടിക്ക' എന്ന കമ്പനി സ്ഥാപിച്ചു. പിന്നീട് ലക്സോട്ടിക്ക സ്വന്തം നിലയ്ക്ക് ഐഗ്ലാസ് നിർമ്മാണം ആരംഭിച്ചു. ജോർജിയോ അർമനി തുടങ്ങിയ ഫാഷൻ ബ്രാൻഡുകളുമായി സഹകരിച്ചു. ലോകപ്രശസ്ത അമേരിക്കൻ കമ്പനിയായ റെയ്‌ബാൻ, പെഴ്സൽ, ഓക്ക്‌ലീ തുടങ്ങിയ ബ്രാൻഡുകളെയും സ്വന്തമാക്കി.

ഒപ്റ്റിക്കൽ സാമ്രാജ്യം കെട്ടിപ്പടുത്ത വെക്കിയോ കഴിഞ്ഞ വർഷം അവസാനത്തെ കണക്കു പ്രകാരം ഫോബ്സിന്റെ ഇറ്റാലിയൻ സമ്പന്നരുടെ പട്ടികയിൽ രണ്ടാമനായിരുന്നു. ലോകകോടീശ്വരന്മാരിൽ 54ാം സ്ഥാനമാണ് വെക്കിയോയ്ക്ക്. 2,730 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് കണക്കുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com