ടാറ്റയുടെ മൂന്നു വിമാന കമ്പനികളെ എയര്‍ ഇന്ത്യയില്‍ 'ലയിപ്പിക്കുന്നു'; റിപ്പോര്‍ട്ട് 

മൂന്ന് വിമാന ബ്രാന്‍ഡുകളെ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മൂന്ന് വിമാന ബ്രാന്‍ഡുകളെ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ടാറ്റാ ഗ്രൂപ്പിന് ഓഹരി പങ്കാളിത്തമുള്ള എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയെയും ബജറ്റ് വിമാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച് ടാറ്റാ ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ച് തുടങ്ങിയ വിസ്താര ബ്രാന്‍ഡ് ഒഴിവാക്കാനും ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. സംയുക്ത സംരംഭത്തില്‍ ഏറ്റെടുക്കേണ്ടി വരുന്ന ഓഹരിയുടെ വലിപ്പം സംബന്ധിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിലയിരുത്തല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എയര്‍ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ വന്‍വികസനപദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. 300 നാരോ ബോഡി ജെറ്റുകള്‍ വാങ്ങുകയാണ് ഇതില്‍ പ്രധാനം. ഇത് യാഥാര്‍ഥ്യമായാല്‍ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ഓര്‍ഡറായി ഇത് മാറും. അഞ്ചുവര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം അഞ്ചിരട്ടിയിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 113 വിമാനങ്ങളാണ് എയര്‍ ഇന്ത്യയുടെ കീഴിലുള്ളത്. 

വികസനപദ്ധതികള്‍ക്കായി 100 കോടി ഡോളര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടാറ്റാ ഗ്രൂപ്പ്.കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് എയര്‍ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com