'സ്മാര്‍ട്ട്‌ഫോണ്‍ ഓണ്‍ വീല്‍', ആധുനിക സൗകര്യങ്ങളോടെ ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍; വിഡ വി വണ്‍, വിശദാംശങ്ങള്‍ 

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്പ് പുതിയ ഇ- സ്‌കൂട്ടര്‍ അവതരിപ്പിച്ചു
വിഡ വി വണ്‍, ട്വിറ്റര്‍
വിഡ വി വണ്‍, ട്വിറ്റര്‍

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്പ് പുതിയ ഇ- സ്‌കൂട്ടര്‍ അവതരിപ്പിച്ചു. വിഡ വി വണ്‍ എന്ന പേരില്‍ പുറത്തിറക്കിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പുത്തന്‍ സാങ്കേതികവിദ്യയോടെ പുറത്തിറങ്ങിയ സ്‌കൂട്ടറിനെ സ്മാര്‍ട്ട്‌ഫോണിനോടാണ് എംഡി പവന്‍ മുഞ്ജാല്‍ വിശേഷിപ്പിച്ചത്. നാവിഗേഷന്‍, ചാര്‍ജിങ് സ്ലോട്ട്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി തുടങ്ങി സ്മാര്‍ട്ട്‌ഫോണിലുള്ള ഒട്ടുമിക്ക സംവിധാനങ്ങളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. യാതൊരുവിധ പിരിമുറുക്കങ്ങളും ഇല്ലാതെ വാഹനം ഓടിക്കാന്‍ കഴിയുന്നവിധമാണ് ഇതിന്റെ രൂപകല്‍പ്പനയെന്നും പവന്‍ മുഞ്ജാല്‍ പറയുന്നു. 

രണ്ടു വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വി വണ്‍ പ്ലസ്, വി വണ്‍ പ്രോ എന്നി പേരുകളിലാണ് രണ്ടു മോഡലുകള്‍ പുറത്തിറക്കിയത്. എടുത്തുമാറ്റാന്‍ കഴിയുന്ന ഇരട്ട ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 143 കിലോമീറ്ററാണ് പ്ലസിന്റെ റേഞ്ച്. 165 കിലോമീറ്റര്‍ വേഗതയില്‍ വരെ വി വണ്‍ പ്രോയ്ക്ക് സഞ്ചരിക്കാന്‍ കഴിയും. 

3.4 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ വേഗത വി വണ്‍ പ്ലസ് മോഡലിന് കൈവരിക്കാന്‍ സാധിക്കും. ഈ വേഗതയില്‍ എത്താന്‍ പ്രോ മോഡലിന് കേവലം 3.2 സെക്കന്‍ഡ് മതി. വണ്‍ പ്ലസിന് 1.45 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പ്രോ മോഡലിന് 1.59 ലക്ഷം നല്‍കേണ്ടി വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com