ലഘു സമ്പാദ്യ പദ്ധതികൾക്ക് ആധാർ  നിർബന്ധം; 6 മാസത്തിനകം നൽകിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും

അക്കൗണ്ട് എടുക്കുമ്പോൾ ആധാർ നമ്പർ നൽകാത്തവർ 6 മാസത്തിനകം നൽകണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി. സർക്കാരിന്റെ വിവിധ ലഘു സമ്പാദ്യ പദ്ധതികളിൽ അക്കൗണ്ട് എടുക്കുമ്പോൾ ആധാർ നമ്പർ നൽകാത്തവർ ആറ് മാസത്തിനകം നൽകിയില്ലെങ്കിൽ അക്കൗണ്ട് തൽക്കാലികമായി മരവിപ്പിക്കും. ആധാർ നൽകുന്ന മുറയ്ക്ക് അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാകും. ഇതുസംബന്ധിച്ച് നിക്ഷേപ പ്രോത്സാഹന ചട്ടത്തിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കി.

ഇത്തരം നിക്ഷേപ പദ്ധതികളിൽ പുതിയതായി അക്കൗണ്ട് എടുക്കുന്നവർ നിർബന്ധമായും ആധാർ നൽകണം. ആധാറില്ലെങ്കിൽ അതിനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന ആധാർ എൻറോൾമെന്റ് സ്ലിപ് സമർപ്പിച്ച് അക്കൗണ്ട് തുടങ്ങാം. എന്നാൽ, ആറ് മാസത്തിനകം ആധാർ നൽകിയിരിക്കണം. മുൻപ് ആധാറില്ലാത്തവർക്ക് മറ്റ് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ നൽകിയാൽ മതിയായിരുന്നു.

അക്കൗണ്ട് എടുക്കുന്ന സമയത്ത് പാൻ നമ്പർ നൽകാതിരുന്നവർ രണ്ട് മാസത്തിനകം നൽകണമെന്നാണ് നിർദേശം. അക്കൗണ്ടിലെ ബാലൻസ് 50,000 രൂപയ്ക്കു മുകളിലാവുകയോ ഒരു മാസത്തെ പണമിടപാട് 10,000 രൂപ കടക്കുകയോ ചെയ്താൽ മാത്രം പാൻ നൽകിയാൽ മതിയാകും. മുൻപ് എല്ലാവർക്കുമിത് ബാധകമായിരുന്നു.

ലഘു സമ്പാദ്യ പദ്ധതി പലിശ കൂട്ടി

അതേസമയം ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30വരെ യുള്ള പാദത്തിലെ പലിശ നിരക്ക് ഉയർത്തി. സേവിംഗ്‌സ് ഡപ്പോസിറ്റുകളുടെ പലിശ നിരക്ക് 4 ശതമാനമായി തുടരും. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം 8.2%, കിസാൻ വികാസ് പത്ര: 7.5% (മെച്യൂരിറ്റി കാലയളവ്: 115 മാസം), പോസ്റ്റ് ഓഫീസ് ഒരുവർഷ ടേം ഡപ്പോസിറ്റ്: 6.8%, പോസ്റ്റ് ഓഫീസ് 2 വർഷ ടേം ഡപ്പോസിറ്റ്: 6.9%, പോസ്റ്റ് ഓഫീസ് 

മൂന്നുവർഷത്തെ ടേം ഡപ്പോസിറ്റ് 7 %, പോസ്റ്റ് ഓഫീസ് 5 വർഷ ടേം ഡപ്പോസിറ്റ്: 6.2%, അഞ്ച് വർഷത്തെ റെക്കറിംഗ് നിക്ഷേപ പലിശ (6.2%), പ്രതിമാസ വരുമാന സ്കീം: 7.4 %, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന് 7.7 %, സുകന്യ സമൃദ്ധി യോജന പലിശ: 8% എന്നിങ്ങനെ കൂട്ടി. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 7.1% വാർഷിക പലിശ നിരക്ക് തുടരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com