ഫോബ്‌സ് സമ്പന്ന പട്ടികയില്‍ പത്തുമലയാളികള്‍; യൂസഫലി തന്നെ ഒന്നാം സ്ഥാനത്ത്

ഫോബ്‌സ് മാസികയുടെ ഈ വര്‍ഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ 10 മലയാളികള്‍ ഇടംപിടിച്ചു
എം എ യൂസഫലി, ഫയല്‍ ചിത്രം
എം എ യൂസഫലി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഫോബ്‌സ് മാസികയുടെ ഈ വര്‍ഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ 10 മലയാളികള്‍ ഇടംപിടിച്ചു. 530 കോടി ഡോളറിന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി തന്നെയാണ് മലയാളികള്‍ മുന്നില്‍. ആഗോളതലത്തില്‍ 497-ാം സ്ഥാനത്താണ് യൂസഫലി. ആഗോള ഫാഷന്‍ ബ്രാന്‍ഡായ ലൂയി ലിറ്റന്റെ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡാണ് ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്നില്‍. 21,100 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ടെസ്ല മേധാവി ഇലോണ്‍ മസ്‌കിനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ബെര്‍ണാഡ് കുതിച്ചത്.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള എന്നിവര്‍ സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ യൂസഫലിക്ക് താഴെ രണ്ടാം സ്ഥാനം പങ്കിട്ടു. 320 കോടി ഡോളറാണ് ഇരുവരുടെയും ആസ്തി. ജെംസ് ഗ്രൂപ്പിന്റെ സണ്ണി വര്‍ക്കി (300 കോടി ഡോളര്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (280 കോടി ഡോളര്‍) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച മലയാളികളില്‍ ഡോ ഷംഷീര്‍ വയലില്‍, ബൈജു രവീന്ദ്രന്‍, എസ് ഡി ഷിബുലാല്‍, പി എന്‍ സി മേനോന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി എന്നിവരും ഉള്‍പ്പെടും. 

ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫോബ്‌സ് പട്ടികയില്‍ 169 ഇന്ത്യക്കാരാണ് ഇടം നേടിയത്.  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (8340 കോടി ഡോളര്‍), അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി (4720 കോടി ഡോളര്‍ ) എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍ (2560 കോടി ഡോളര്‍ ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ലോക കോടീശ്വന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തും അദാനി 24-ാമതുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com