അവകാശികളില്ലാതെ കിടക്കുന്നത് 35,000 കോടി രൂപ, ഇടപാടുകാര്‍ക്ക് ഇനി ഒറ്റ ക്ലിക്കില്‍ വിവരം അറിയാം; കേന്ദ്രീകൃത പോര്‍ട്ടലുമായി ആര്‍ബിഐ

നിലവില്‍ ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന് വിവിധ ബാങ്കുകളുടെ വെബ്‌സൈറ്റുകള്‍ തെരയേണ്ട അവസ്ഥയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  വര്‍ഷങ്ങളായി ഇടപാടുകള്‍ നടത്താത്തതിനെ തുടര്‍ന്ന് അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ എന്ന കാറ്റഗറിയിലേക്ക് മാറ്റിയ ഡെപ്പോസിറ്റുകള്‍ സുഗമമായി പരിശോധിക്കുന്നതിന് കേന്ദ്രീകൃത പോര്‍ട്ടലിന് രൂപം നല്‍കുമെന്ന് റിസര്‍വ് ബാങ്ക്. നിലവില്‍ ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന് വിവിധ ബാങ്കുകളുടെ വെബ്‌സൈറ്റുകള്‍ തെരയേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായാണ് കേന്ദ്രീകൃത പോര്‍ട്ടലിന് രൂപം നല്‍കാന്‍ തീരുമാനിച്ചതെന്നും ഇതിലൂടെ ഒറ്റ പരിശോധനയില്‍ തന്നെ അവകാശികളില്ലാത്തതെന്ന കാറ്റഗറിയിലേക്ക് മാറ്റിയ നിക്ഷേപങ്ങള്‍ പൂര്‍ണമായി അറിയാന്‍ സാധിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

നിക്ഷേപകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് പുതിയ സംവിധാനമെന്നും ആര്‍ബിഐ അറിയിച്ചു. നിലവില്‍ ഇത്തരത്തില്‍ 35,000 കോടി രൂപയാണ് ഉള്ളത്. ഫെബ്രുവരി വരെയുള്ള കണക്കാണിത്. കഴിഞ്ഞ പത്തുവര്‍ഷമായി ഒരു ഇടപാട് പോലും നടത്താതെ ഇനാക്ടീവ് ആയി കിടക്കുന്ന നിക്ഷേപങ്ങളാണിവ. വിവിധ പൊതുമേഖല ബാങ്കുകളില്‍ കിടന്ന ഈ നിക്ഷേപങ്ങള്‍ മുഴുവനായി ആര്‍ബിഐയിലേക്ക് കൈമാറിയിട്ടുണ്ട്. ഇവ നിക്ഷേപകര്‍ക്ക് എളുപ്പം പരിശോധിക്കാനാണ് കേന്ദ്രീകൃത പോര്‍ട്ടലിന് രൂപം നല്‍കാന്‍ തീരുമാനിച്ചതെന്നും ആര്‍ബിഐ വ്യക്തമാക്കി.

അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുടെ കൂട്ടത്തില്‍ എസ്ബിഐയാണ് മുന്നില്‍. എസ്ബിഐയിലാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുടെ തുക കൂടുതല്‍. 8086 കോടിയുടെ നിക്ഷേപമാണ് എസ്ബിഐയിലുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് തൊട്ടുപിന്നില്‍. 5340 കോടി രൂപ. കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളില്‍ യഥാക്രമം 4558 കോടി , 3904 കോടി എന്നിങ്ങനെയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ തുകയെന്നും ആര്‍ബിഐ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com