ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആശങ്കപ്പെടേണ്ട!; 50 രൂപ കൊടുത്ത് ഓണ്‍ലൈനായി അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ദൈനംദിന ജീവിതത്തില്‍ ഒരു സുപ്രധാന രേഖയായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ ഒരു സുപ്രധാന രേഖയായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞു. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പല കാര്യങ്ങളും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് യുഐഡിഎഐ.

ഓണ്‍ലൈന്‍ വഴി പിവിസി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 50 രൂപ മാത്രമാണ് ഇതിന് ഫീസായി ഈടാക്കുന്നത്. പോളിവിനൈല്‍ ക്ലോറൈഡ് ഉപയോഗിച്ചാണ് പിവിസി ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. ക്യൂആര്‍ കോഡും ഹോളോഗ്രാമും പേരും ഫോട്ടോയും ജനനത്തീയതിയും അടക്കം നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്നതാണ് ഈ കാര്‍ഡ്. പിവിസി ആധാര്‍ കാര്‍ഡിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള നടപടികള്‍ ലളിതമാണ്. യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ കയറി വേണം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.

uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

മൈ ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഓര്‍ഡര്‍ ആധാര്‍ പിവിസി കാര്‍ഡ് തെരഞ്ഞെടുക്കുക

12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക

സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക

രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുക

പിവിസി ആധാര്‍ കാര്‍ഡിനായി അപേക്ഷിച്ചതിന്റെ പ്രിവ്യൂ നോക്കി നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക

50 രൂപ ഫീസ് അടയ്ക്കുക ( നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി ചെയ്യാം)

പിവിസി കാര്‍ഡ് വീട്ടിലേക്ക് അയക്കും

നേരിട്ട് പോയി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, തൊട്ടടുത്തുള്ള ആധാര്‍ സെന്ററില്‍ പോയി ഫോം പൂരിപ്പിച്ച് കൊടുക്കാവുന്നതാണ്. 50 രൂപ ഫീസ് അടയ്ക്കുന്നതോടെ, വീട്ടിലേക്ക് പുതിയ പിവിസി ആധാര്‍ കാര്‍ഡ് അയച്ചുകൊടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com