60 ആപ്പുകളെ മാല്‍വെയര്‍ ബാധിച്ചു, 10 കോടി ഉപയോക്താക്കള്‍ സുരക്ഷാഭീഷണിയില്‍; പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനും 'ഗോള്‍ഡോസണില്‍' നിന്ന് രക്ഷയില്ല

കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമായ മാല്‍വെയര്‍ 60 ആപ്പുകളെ ബാധിച്ചതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമായ മാല്‍വെയര്‍ 60 ആപ്പുകളെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഗോള്‍ഡോസണ്‍ എന്ന പേരിലുള്ള ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ആണ് ആപ്പുകളെ ആക്രമിച്ചത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 10 കോടി ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം സുരക്ഷാഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള ആന്‍ഡ്രോയിഡ് മാല്‍വെയര്‍ മക്കാഫി ഗവേഷണ വിഭാഗമാണ് കണ്ടെത്തിയത്. 60 ആപ്പുകളിലെ തേര്‍ഡ് പാര്‍ട്ടി ലൈബ്രറികളിലൂടെയാണ് മാല്‍വെയര്‍ കടന്നുകയറിയത്. ആപ്പിലെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ മാല്‍വെയര്‍. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍, വൈഫൈ, ജിപിഎസ് ലൊക്കേഷന്‍ തുടങ്ങിയവയിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇതിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.ഉപയോക്താവിന്റെ അനുമതിയില്ലാതെ തന്നെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പ് നടത്താനും ഇവയ്ക്ക് ശേഷിയുണ്ട്. 

ഗോള്‍ഡോസണ്‍ ബാധിച്ച ആപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഫിഗറേഷന്‍ നേടിയാണ് ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നിയമവിരുദ്ധമായി ഡേറ്റ കവരുന്ന രീതിയാണ് ഈ പ്രോഗ്രാം വഴി നടക്കുന്നത്. മാല്‍വെയര്‍ ബാധിച്ച ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് എത്രമാത്രം ഡേറ്റ ചോര്‍ന്നെന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്ന് വരെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ മാല്‍വെയര്‍. പത്തുശതമാനം വരെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇതിന് കഴിയും. ആന്‍ഡ്രോയിഡ് 11 വേര്‍ഷന് ഒരുപരിധിവരെ ഇതിനെ നേരിടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com