യെല്ലാ ഇൻഷുറൻസ് ജനറൽ ഇൻഷുറൻസ് മേഖലയിലേക്ക്; പ്രീമിയം ലക്ഷ്യം 250 കോടി

വികവർ എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന കമ്പനി 250 കോടിയുടെ പ്രീമിയമാണ് സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്
യെല്ലാ ഇൻഷുറൻസ് ജനറൽ ഇൻഷുറൻസ് മേഖലയിലേക്ക്
യെല്ലാ ഇൻഷുറൻസ് ജനറൽ ഇൻഷുറൻസ് മേഖലയിലേക്ക്

കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കിങ് സ്ഥാപനമായ യെല്ലാ ഇൻഷുറൻസ് ജനറൽ ഇൻഷുറൻസ് മേഖലയിലേക്കു പ്രവേശിക്കുന്നു. വികവർ എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന കമ്പനി 250 കോടിയുടെ പ്രീമിയമാണ് സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്. 

പുതിയ കോ ഫൗണ്ടർ ആയി നിയമിക്കപ്പെട്ട ഫൈസി യുഎസ് ആയിരിക്കും ജനറൽ ഇൻഷുറൻസ് ഡിവിഷനു നേതൃത്വം നൽകുക. വിജയകുമാർ, അരുൺ മോഹനൻ എന്നിവരാണ് കമ്പനിയുടെ മറ്റ് സഹസ്ഥാപകർ.

ശക്തമായ ടീമും മികച്ച സാങ്കേതിക വിദ്യയും തികവുറ്റ വിതരണ ശൃഖലയും ഉള്ളതിനാൽ പ്രീമിയം ലക്ഷ്യം കൈവരിക്കാനാവുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇൻഷുറൻസ് ബിസിനസിൽ സാങ്കേതിക വിദ്യയ്ക്കു നിർണായക സ്ഥാനമണ് ഉള്ളതെന്ന് സ്ഥാപകനും സിഇഒയുമായ വിജയകുമാർ പറഞ്ഞു. ഉപഭോകാതാക്കൾക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കാൻ ആധുനിക സാങ്കേതിക വിദ്യ കൈവരിക്കുന്നതിന് കമ്പനി മുൻ​ഗണന നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com