മാരുതിയുടെ രാജകുമാരനാകുമോ?, കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ 'ഫ്രോങ്ക്‌സ്'; വില 7.46 ലക്ഷം മുതല്‍ 

കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ പുതിയ കാര്‍ പുറത്തിറക്കി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ
ഫ്രോങ്ക്‌സ്, ട്വിറ്റര്‍
ഫ്രോങ്ക്‌സ്, ട്വിറ്റര്‍

ന്യൂഡല്‍ഹി: കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ പുതിയ കാര്‍ പുറത്തിറക്കി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഫ്രോങ്ക്‌സ് എന്ന പേരില്‍ പുറത്തിറക്കിയ എസ് യുവിക്ക് 7.46 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

1.2 ലിറ്റര്‍ പെട്രോള്‍, ഒരു ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിന്‍ എന്നി രണ്ടു ഓപ്ഷനുകളിലാണ് മോഡല്‍ പുറത്തിറക്കിയത്. മാന്യുവല്‍, ഓട്ടോമെറ്റഡ് ഗിയര്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷന്‍ വേരിയന്റുകളില്‍ ഇറങ്ങുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ മോഡലിന് 7.46 ലക്ഷം മുതല്‍ 9.27 ലക്ഷം രൂപ വരെയാണ് വില. ഒരു ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍ മോഡലിന് 9.72 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

മത്സരാധിഷ്ഠിതമായ വിലയില്‍ പുറത്തിറക്കുന്ന ഫ്രോങ്ക്‌സ്, കമ്പനിയുടെ എസ് യുവി സെഗ്മെന്റിന് കൂടുതല്‍ കരുത്തുപകരുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗ്രാന്റ് വിറ്റാര, ബ്രസ, വരാനിരിക്കുന്ന ജിംനി എന്നിവയുടെ നിരയിലേക്കാണ് ഇത് വരുന്നത്. 

ഫൈവ് സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 1.2 ലിറ്റര്‍ എന്‍ജിന്‍ മോഡല്‍ 21.79 കിലോമീറ്റര്‍ മൈലേജ് ആണ് ഓഫര്‍ ചെയ്യുന്നത്. ഈ എന്‍ജിനിലുള്ള ഓട്ടോമെറ്റഡ് ഗിയര്‍ ഷിഫ്റ്റ് വേരിയന്റിന് 22.89 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. 

ഫൈവ് സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ ഒരു ലിറ്റര്‍ എന്‍ജിന്‍ മോഡലിന് 21.5 കിലോമീറ്റര്‍ മൈലേജാണ് ഓഫര്‍ ചെയ്യുന്നത്. ഈ മോഡലിലുള്ള ഓട്ടോമെറ്റഡ് ഗിയര്‍ ഷിഫ്റ്റ് വേരിയന്റിന് മൈലേജ് കുറയും. 20.01 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മാസം 17,378 രൂപ നല്‍കി മോഡല്‍ സ്വന്തമാക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com