ഗ്യാലക്‌സി എഫ്34 ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍, ട്വിറ്റർ
ഗ്യാലക്‌സി എഫ്34 ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍, ട്വിറ്റർ

വെളിച്ചക്കുറവ് പ്രശ്‌നമല്ല, അടിപൊളിയായി പകര്‍ത്തും; സാംസങ്ങിന്റെ 17000 രൂപയില്‍ താഴെയുള്ള പുതിയ ഫൈവ് ജി ഫോണ്‍, വിശദാംശങ്ങള്‍ 

പ്രമുഖ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ ഗ്യാലക്‌സി എഫ്34 ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് ഏഴിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ ഗ്യാലക്‌സി എഫ്34 ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് ഏഴിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. രണ്ടു നിറങ്ങളിലാണ് മോഡല്‍ അവതരിപ്പിക്കുന്നത്. ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീന്‍ എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.

16,999 രൂപ മുതലാണ് മോഡലിന് വില വരിക. 6.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.ബ്ലൂ-ലൈറ്റ് പ്രൊട്ടക്ഷന്‍, വിഷന്‍ ബൂസ്റ്റര്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ലെയര്‍ തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 എംപി പ്രൈമറി ക്യാമറയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്്. സെല്‍ഫി ക്യാമറയ്ക്ക് 16 എംപിയുണ്ട്. വെളിച്ചക്കുറവ് ഉള്ള സമയത്തും മെച്ചപ്പെട്ട നിലയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നവിധമാണ് സാങ്കേതികവിദ്യ.

വ്യത്യസ്തങ്ങളായ 16 ഇന്‍ബില്‍റ്റ് ലെന്‍സ് ഇഫക്ട്‌സുകള്‍, സിംഗിള്‍ ഷോട്ടില്‍ തന്നെ നാലുവീഡിയോകളും നാലു ഫോട്ടോകളും എടുക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ, ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ട് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. 6000എംഎഎച്ച് ബാറ്ററിയാണ് ഇതിന് കരുത്തുപകരുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com