എസ്ബിഐ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി യുപിഐ ഇടപാടുകള്‍ നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം 

റുപേ പ്ലാറ്റ്‌ഫോമിലുള്ള എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി യുപിഐ ഇടപാടുകള്‍ നടത്താം
എസ്ബിഐ, ഫയല്‍ ചിത്രം
എസ്ബിഐ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: റുപേ പ്ലാറ്റ്‌ഫോമിലുള്ള എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി യുപിഐ ഇടപാടുകള്‍ നടത്താം. പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് എസ്ബിഐ പദ്ധതി നടപ്പാക്കിയത്.

റുപേ പ്ലാറ്റ്‌ഫോമിലുള്ള എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐയുമായി  ബന്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് യുപിഐ വഴി ഇടപാടുകള്‍ നടത്താന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.ഈ സേവനത്തിന് അധിക ചാര്‍ജ് ഈടാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യം യുപിഐ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം (ഭീം, ഗൂഗിള്‍ പേ, ഫോണ്‍പേ...)

രജിസട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം യുപിഐ ആപ്പില്‍ മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക

'Add Credit Card/Link Credit Card' ഓപ്ഷന്‍ തെരഞ്ഞെടുക്കുക

വിവിധ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുക

യുപിഐയുമായി ലിങ്ക് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ആറക്ക യുപിഐ പിന്‍ സെറ്റ് ചെയ്യുക

യുപിഐയുമായി രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com