നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ? സംശയം തീര്‍ക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് സമാനമായ നിലയില്‍ തട്ടിപ്പുകളും ഉയരുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് സമാനമായ നിലയില്‍ തട്ടിപ്പുകളും ഉയരുന്നുണ്ട്. പണം തട്ടിയെടുക്കാന്‍ പുതുവഴികള്‍ തേടുകയാണ് തട്ടിപ്പുകാര്‍. അതിനാല്‍ ഏറെ ജാഗ്രത വേണ്ട കാലമാണിത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ഉപയോക്താവ് അറിയാതെ തട്ടിപ്പുകാര്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

നിലവിലെ നിയമം അനുസരിച്ച് ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ക്ക് ഒന്‍പത് സിം കാര്‍ഡ് വരെ എടുക്കാം. വലിയ കുടുംബങ്ങളെ  സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍ ഇത് തട്ടിപ്പിനുള്ള അവസരമാക്കി മാറ്റുന്നവരും ചുറ്റിലുമുണ്ട്.  ഇത്തരം ദുരുപയോഗം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

tafcop.dgtelecom.gov.in (Sanchar Sathi)ല്‍ ലോഗിന്‍ ചെയ്ത് ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് പരിശോധിക്കാവുന്നതാണ്. മോഷണം പോയ, നഷ്ടപ്പെട്ട് പോയ മൊബൈല്‍ ഫോണിലെ സിം ബ്ലോക്ക് ചെയ്യുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഒരാളുടെ പേരില്‍ എത്ര സിം ഉണ്ടെന്ന് പരിശോധിക്കുന്ന വിധം ചുവടെ:

tafcop.dgtelecom.gov.in (Sanchar Sathi)ല്‍ ലോഗിന്‍ ചെയ്യുക

നഷ്ടപ്പെട്ടതും മോഷണം പോയതുമായ ഫോണിലെ സിം ബ്ലോക്ക് ചെയ്യാം, മൊബൈല്‍ കണക്ഷന്‍ അറിയാം എന്നിങ്ങനെ രണ്ടു ലിങ്കുകള്‍ കാണാം

രണ്ടാമത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പേജ് ഓപ്പണാവും

മൊബൈല്‍ നമ്പര്‍ നല്‍കുക

പിന്നാലെ കാപ്‌ചേ കോഡും ഒടിപിയും നല്‍കുക

ഉപയോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളുടെ വിശദാംശങ്ങള്‍ ലഭിക്കും

നമ്പര്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും ഒപ്പം ഉണ്ടാവും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com