ഫുള്‍ ചാര്‍ജിന് 6.5 മണിക്കൂര്‍ മാത്രം,അപ്‌ഡേറ്റഡ് നാവിഗേഷന്‍ സിസ്റ്റം; ഒലയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍, വില 1.47 ലക്ഷം മുതല്‍ 

എസ് വണ്‍ പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ റേഞ്ചിലെ പരിഷ്‌കരിച്ച പതിപ്പ് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല പുറത്തിറക്കി
ഒല സ്‌കൂട്ടര്‍, IMAGE CREDIT/ OLA ELECTRIC
ഒല സ്‌കൂട്ടര്‍, IMAGE CREDIT/ OLA ELECTRIC

ന്യൂഡല്‍ഹി: എസ് വണ്‍ പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ റേഞ്ചിലെ പരിഷ്‌കരിച്ച പതിപ്പ് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല ഇന്ത്യയിൽ പുറത്തിറക്കി. എസ് വണ്‍ പ്രോ ജെന്‍ ടു എന്ന പേരിലുള്ള പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് 1.47 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. 

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഷോ റൂം വഴിയോ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ പകുതിയോടെ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.എസ് വണ്‍ പ്രോ ജെന്‍ ടുവിന് 14 ബിഎച്ച്പിയാണ് ശക്തി. 6.5 മണിക്കൂര്‍ കൊണ്ട് ഇലക്ട്രിക് ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗത. കനംകുറഞ്ഞ മാതൃകയിലാണ് സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കൂട്ടറിന്റെ മൊത്തം ഭാരം 116 കിലോഗ്രാമാണ്. 

ലോക്ക് ചെയ്യാനും അണ്‍ ലോക്ക് ചെയ്യാനും കഴിയുന്ന ബട്ടണോടെ ഡിജിറ്റല്‍ കീ, ക്രൂസ് കണ്‍ട്രോള്‍ മോഡ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്, അപ്‌ഡേറ്റഡ് നാവിഗേഷന്‍ സിസ്റ്റം, ഒല ഇല്ര്രക്ടിക് ആപ്പ് കണ്‍ട്രോള്‍, സൈഡ് സ്റ്റാന്‍ഡ് അലര്‍ട്ട്, ഡിജിറ്റല്‍ ബൂട്ട് അണ്‍ലോക്ക് സിസ്റ്റം, സ്‌കൂട്ടര്‍ റിവേഴ്‌സ് മോഡ് സിസ്റ്റം തുടങ്ങിയവയാണ് സ്‌കൂട്ടറിന്റെ സവിശേഷതകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com