ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് നികുതി ഇളവ്; വ്യവസ്ഥകളില്‍ മാറ്റം, പുതിയ മാര്‍ഗരേഖയുമായി ആദായനികുതി വകുപ്പ് 

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗരേഖ പുറത്തിറക്കി ആദായനികുതി വകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗരേഖ പുറത്തിറക്കി ആദായനികുതി വകുപ്പ്. വാര്‍ഷിക പ്രീമിയത്തിന്റെ തുക കണക്കാക്കി നികുതി ഈടാക്കാനാണ് നിര്‍ദേശം. നിശ്ചിത പരിധിയ്ക്ക് മുകളില്‍ ഉയര്‍ന്ന പ്രീമിയം അടയ്ക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കാനാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്. 

2023 ഏപ്രില്‍ ഒന്നിനോ അതിന് ശേഷമോ ഇഷ്യൂ ചെയ്ത പോളിസികള്‍ക്ക്, ഒരു വ്യക്തി പ്രതിവര്‍ഷം അടക്കുന്ന മൊത്തം പ്രീമിയം അഞ്ച് ലക്ഷം രൂപ വരെയാണെങ്കില്‍ മാത്രമേ ഇനി നികുതി ഇളവുകള്‍ ബാധകമാകൂ. ആദായ നികുതി നിയമത്തിന്റെ 10(10ഡി) വകുപ്പ് പ്രകാരമുള്ള മെച്യൂരിറ്റി ആനുകൂല്യങ്ങള്‍ക്കാണ് ഈ നികുതി ഇളവ് ബാധകമാകുക. അതായത് പ്രതിവര്‍ഷം അടക്കുന്ന മൊത്തം പ്രീമിയം അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ നികുതി പിടിക്കുമെന്ന് സാരം.

വരുമാന കണക്കില്‍ ഉള്‍പ്പെടുത്തിയാണ് നികുതി പിടിക്കുക. ഇത് യുലിപിന് ബാധകമല്ല.  2023-24 ലെ കേന്ദ്ര ബജറ്റില്‍ ആണ് നികുതി വ്യവസ്ഥയിലെ മാറ്റം പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് പോളിസികളില്‍ തന്നെ ഉയര്‍ന്ന വരുമാനം നല്‍കുന്ന പോളിസികളും ഇപ്പോഴുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ക്കും നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പ്രവണതക്ക് തടയിടാന്‍ പുതിയ നടപടി സഹായകരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com