കൂടുതല്‍ സുരക്ഷ ഏതിന്?, കാറുകള്‍ക്ക് റേറ്റിങ് വരുന്നു; പുതിയ പദ്ധതി നാളെ മുതല്‍ 

വാഹന യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന് നാളെ തുടക്കമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാഹന യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന് നാളെ തുടക്കമാകും. റോഡ് സുരക്ഷയ്ക്ക് പുറമേ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡം 3.5 ടണ്‍ വരെയാക്കി ഉയര്‍ത്തി പരിഷ്‌കരിക്കാനും ലക്ഷ്യമിട്ടുള്ള പ്രോഗ്രാമിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ( ഓഗസ്റ്റ് 22) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും.

വിപണിയിലുള്ള വിവിധ വാഹനങ്ങള്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന് മുന്‍കൂട്ടി മനസിലാക്കി കാര്‍ വാങ്ങാന്‍ ഉപഭോക്താവിനെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ക്രാഷ് ടെസ്റ്റിന് വിധേയമായ വിവിധ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് താരതമ്യം ചെയ്യാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് 197 പ്രകാരം കാറുകളെ സ്വമേധയാ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാന്‍ ഉല്‍പ്പാദകരെ പ്രേരിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ക്രാഷ് ടെസ്റ്റിന് ശേഷം കാറുകള്‍ക്ക് റേറ്റിങ് നല്‍കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വാഹന സുരക്ഷയെ മുന്‍നിര്‍ത്തിയാണ് റേറ്റിങ് നല്‍കുക. ഇത് വിശകലനം ചെയ്ത് കൂടുതല്‍ സുരക്ഷ നല്‍കുന്ന വാഹനമേതാണ് എന്ന് കണ്ടെത്താന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. 

ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച വാഹനങ്ങള്‍ക്ക് ത്രീസ്റ്റാര്‍ റേറ്റിങ് ആണ് നല്‍കുക. ഇത്തരത്തില്‍ റേറ്റിങ് ഉപയോഗിച്ച് ഉപഭോക്താവിന് സുരക്ഷിതമെന്ന് തോന്നുന്ന വാഹനം തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com