ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന 20 ജനപ്രിയ ആപ്പുകള്‍; പട്ടിക ഇങ്ങനെ 

ഡിജിറ്റല്‍ ലോകത്ത് ഓരോരുത്തരുടെയും ആവശ്യം മനസിലാക്കി നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പ്പുകളുടെ കാലമാണ് ഇന്ന്. ഡിജിറ്റല്‍ ലോകത്ത് ഓരോരുത്തരുടെയും ആവശ്യം മനസിലാക്കി നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. വിനോദം, ഷോപ്പിങ്, സോഷ്യല്‍മീഡിയ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ നിരവധി ആപ്പുകളാണ് പുറത്തിറക്കിയിട്ടുള്ളത്. പ്രമുഖ മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ സെന്‍സര്‍ ടവറിന്റെ ലോകത്തെ 20 ജനപ്രിയ ആപ്പുകളുടെ പട്ടിക ചുവടെ:

1. ടിക് ടോക്: ഇന്ത്യയില്‍ നിരോധനം ഉണ്ടെങ്കിലും ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ആപ്പാണ് ടിക് ടോക്

2. ഇന്‍സ്റ്റഗ്രാം : റീലുകളും സ്‌റ്റോറികളും ക്രിയേറ്റ് ചെയ്യാനാണ് ഇന്‍സ്റ്റഗ്രാം കൂടുതലായി ഉപയോഗിക്കുന്നത്

3. ഫെയ്‌സ്ബുക്ക്

4. വാട്‌സ്ആപ്പ്

5. ക്യാപ്കട്ട്:ടിക് ടോക്കിന്റെ ജനപ്രീതിയുടെ ഫലമായി ആളുകള്‍ കൂടുതലായി ആശ്രയിക്കുന്ന ഒന്നായി മാറിയ ആപ്പാണ് ക്യാപ്കട്ട്. ടിക് ടോകില്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തില്‍ വീഡിയോകള്‍ എഡിറ്റ് ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്

6. ടെലിഗ്രാം

7. സ്‌നാപ്ചാറ്റ്: മള്‍ട്ടിമീഡിയ മെസേജിങ് ആപ്പാണ് സ്‌നാപ്ചാറ്റ്. ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറാണ് ഇതിന്റെ പ്രത്യേകത

8. സ്‌പോട്ടിഫൈ: പാട്ട് കേള്‍ക്കാനാണ് ഇതിനെ മുഖ്യമായി ആശ്രയിക്കുന്നത്

9. ടെമു: ചൈനീസ് ഓണ്‍ ലൈന്‍ ഷോപ്പിങ് ആപ്പ്, വലിയ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചാണ് ചൈനയില്‍ ഇത് ജനപ്രീതി പിടിച്ചുപറ്റിയത്

10. മെസഞ്ചര്‍

11. ജിയോ സിനിമ: ഐപിഎല്‍ ആണ് കൂടുതല്‍ ആളുകളെ ജിയോ സിനിമയിലേക്ക് അടുപ്പിച്ചത്

12. ഷെയ്ന്‍: ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പ്

13. വാട്‌സ്ആപ്പ് ബിസിനസ്

14. പിന്റെസ്റ്റ്: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം. ചിത്രങ്ങളും വീഡിയോകളും ക്രിയേറ്റ് ചെയ്ത് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം

15. എക്‌സ് ( പഴയ പേര്: ട്വറ്റര്‍)

16. യൂട്യൂബ്

17.നെറ്റ്ഫ്‌ളിക്‌സ്

18. ആമസോണ്‍

19. പിക്കാസാര്‍ട്ട് എഐ: എഐ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫോട്ടോ എഡിറ്റിങ് ആപ്പ്

20. ക്യാന്‍വ: ഗ്രാഫിക് ഡിസൈന്‍ പ്ലാറ്റ്‌ഫോം

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com