'239 രൂപയുടെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍'; വിശദീകരണവുമായി കേന്ദ്രം 

സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുമായി കേന്ദ്രസര്‍ക്കാര്‍ എന്ന തരത്തില്‍ പ്രചാരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുമായി കേന്ദ്രസര്‍ക്കാര്‍ എന്ന തരത്തില്‍ പ്രചാരണം. ബ്ലൂ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 28 ദിവസം കാലാവധിയുള്ള 239 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന തരത്തിലാണ് വാട്‌സ്ആപ്പില്‍ അടക്കം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചാരണം നടക്കുന്നത്. ഇത് വ്യാജപ്രചാരണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ എന്ന പേരിലുള്ള പ്രചാരണത്തിന് ഒപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സാമ്പത്തിക തട്ടിപ്പിന് ഇരകളാകുമെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വ്യാജ വെബ്‌സൈറ്റിലേക്കാണ് പോകുക.തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടും. മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നല്‍കുന്നതോടെ, തട്ടിപ്പില്‍ വീഴാനുള്ള സാധ്യത കൂടുതലാണെന്നും സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം എന്ന പേരില്‍ പ്രചരിക്കുന്ന ഇത്തരം തട്ടിപ്പില്‍ വീഴരുത്. വാട്‌സ്ആപ്പ് മെസേജിന് ഒപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പിന് ഇരയാവാനുള്ള സാധ്യത കൂടുതലാണെന്നും പിഐബി ഫാക്ട് ചെക്ക് പറയുന്നു. ഇത്തരം ലിങ്കില്‍ അറിയാതെ ക്ലിക്ക് ചെയ്ത് പോയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ പൊലീസിനെ വിവരം അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട്, ഇ-മെയില്‍ അക്കൗണ്ട് തുടങ്ങിയ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് ഉടന്‍ തന്നെ മാറ്റേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com