അടുത്ത മാസം മുതല്‍ ഹോണ്ട കാറുകളുടെ വില വര്‍ധിക്കും 

അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട
ഹോണ്ട സിറ്റി, ഫയല്‍
ഹോണ്ട സിറ്റി, ഫയല്‍

ന്യൂഡല്‍ഹി: അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രത്യാഘാതം കുറയ്ക്കുന്നതിന് അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. 

നിലവില്‍ സിറ്റി, അമേയ്‌സ് എന്നി രണ്ടു മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട വിറ്റഴിക്കുന്നത്. ചെലവ് ഉയര്‍ന്നത് മൂലമുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിച്ച് വരികയാണ്. അടുത്ത മാസം മുതല്‍ സിറ്റി, അമേയ്‌സ് എന്നി രണ്ടു മോഡലുകളുടെ വില പുതുക്കി നിശ്ചയിക്കും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രത്യാഘാതം മറികടക്കുന്നതിന് വേണ്ടിയാണ് ശ്രമം നടത്തുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ പറഞ്ഞു.

എത്രമാത്രം വില കൂട്ടണമെന്നതിനെ കുറിച്ച് കമ്പനി ആലോചിച്ച് വരികയാണെന്നും കുനാല്‍ ബെല്‍ വ്യക്തമാക്കി. കോംപാക്ട് സെഡാന്‍ ശ്രേണിയിലെ അമേയ്‌സിന്റെ വില ആരംഭിക്കുന്നത് 7.05 ലക്ഷം രൂപ മുതലാണ്. മിഡ് സൈസ്ഡ് സെഡാന്‍ ശ്രേണിയില്‍പ്പെട്ട ഹോണ്ട സിറ്റിയുടെ അടിസ്ഥാന വില 11.57 ലക്ഷം രൂപയാണ്.ഹൈബ്രിഡിന് 18.89 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com