പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ ശമ്പളം കിട്ടാതെ വരുമോ?; വിശദീകരണം 

ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിച്ചു. ജൂണ്‍ 30നകം പിഴയോട് കൂടി ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും എന്നതായിരുന്നു ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. 

ആദായനികുതി ചട്ടം അനുസരിച്ച് ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനും നിക്ഷേപം നടത്താനും മറ്റു സാമ്പത്തികകാര്യങ്ങള്‍ ചെയ്യുന്നതിനും തടസ്സം നേരിടും. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ശമ്പളം കിട്ടുമോ എന്ന തരത്തില്‍ നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അക്കൗണ്ടിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതെ വരുമോ എന്നതാണ് ചോദ്യങ്ങളുടെ ഉള്ളടക്കം.

പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായി എന്നത് കൊണ്ട് അക്കൗണ്ടിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യില്ല എന്ന് അര്‍ത്ഥമില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.  ടിഡിഎസും പിടിക്കും. എന്നിരുന്നാലും, ബാങ്കില്‍ നിന്ന് അക്കൗണ്ടിലേക്ക് പണം മാറ്റുന്ന പ്രക്രിയയില്‍ കാല താമസം ഉണ്ടായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ വിദേശത്തേയ്ക്ക് പണം അയക്കാന്‍ സാധിക്കില്ല. ഇതിന് പുറമേ ഇന്റര്‍നാഷണല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനോ പോയിന്റ് ഓഫ് സെയില്‍ ഇടപാടുകള്‍ നടത്തുവാനോ സാധിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com