63 കിലോമീറ്റര്‍ മൈലേജ്, സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്റര്‍, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്; 82,348 രൂപയ്ക്ക് പുതിയ ഗ്ലാമര്‍, വിശദാംശങ്ങള്‍ 

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി
പുതിയ ഗ്ലാമര്‍, ട്വിറ്റര്‍
പുതിയ ഗ്ലാമര്‍, ട്വിറ്റര്‍

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഗ്ലാമറിന്റെ 2023 മോഡലിന് 82,348 രൂപ മുതലാണ് വില (എക്‌സ് ഷോറൂം വില). 

ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുക. സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്റര്‍ അടക്കം നിരവധി ഫീച്ചറുകളോടെയാണ് പുതിയ ഗ്ലാമര്‍ പുറത്തിറക്കിയത്. റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട് എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍.

ഗ്ലാമറിന്റെ പരമ്പരാഗത ഘടകങ്ങളായ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് കൗള്‍ എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. ബൈക്കിന്റെ മുന്‍വശത്ത് സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്നതാണ് ഫ്രണ്ട് കൗള്‍. വായുവിനെ തുളച്ച് വേഗത്തില്‍ മുന്നോട്ടുപോകാന്‍ ബൈക്കിനെ സഹായിക്കുന്നത് ഫ്രണ്ട് കൗള്‍ ആണ്. ഗ്ലാമറിനെ മറ്റു വാഹനങ്ങളില്‍ നിന്ന് എളുപ്പം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക ചതുരക്കട്ടകളോട് കൂടിയ വരകളില്‍ പുതിയ നിറങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. കാന്‍ഡി ബ്ലെയിസിങ് റെഡ്, ടെക്‌നോ ബ്ലൂ- ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്- ബ്ലാക്ക് എന്നിവയാണ് പുതിയ നിറങ്ങള്‍.

റൈഡറിന്റെയും പിന്നില്‍ യാത്ര ചെയ്യുന്ന യാത്രക്കാരന്റെയും സീറ്റിന്റെ ഉയരം കുറച്ചിട്ടുണ്ട്. സീറ്റില്‍ യാത്ര സുഗമമാക്കുന്നതിന് ഫ്യുവല്‍ ടാങ്ക് കുറച്ചുകൂടി ഫ്‌ലാറ്റ് ആക്കിയിട്ടുണ്ട്. 170 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.7,500 rpm-ല്‍ 10.7 bhp കരുത്തും 6,000 rpmല്‍ 10.6 Nm torque ഉം സൃഷ്ടിക്കുന്ന 125 സിസി എഞ്ചിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 63 കിലോമീറ്റര്‍ മൈലേജാണ് പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com