ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!, തുടര്‍ച്ചയായി നാലുദിവസം ബാങ്ക് അവധി; നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് നടത്താം 

കേരളമാകെ ഓണ പര്‍ച്ചേസിന്റെ തിരക്കിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളമാകെ ഓണ പര്‍ച്ചേസിന്റെ തിരക്കിലാണ്. ഓണ വിപണിയില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നേരിട്ടുള്ള പണമിടപാടുകള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടെന്ന് വരാം. വരുംദിവസങ്ങളില്‍ തുടര്‍ച്ചയായി ബാങ്ക് അവധിയാണ്. അതിനാല്‍ നേരിട്ടുള്ള ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് ( വെള്ളിയാഴ്ച) തന്നെ ചെയ്യുക.

നാളെ ( ശനിയാഴ്ച) നാലാമത്തെ ശനിയാഴ്ചയായതിനാല്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. 27 ഞായറാഴ്ചയാണ്. തിങ്കളാഴ്ച ഉത്രാടവും ചൊവ്വാഴ്ച തിരുവോണവും പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധിയാണ്. പിന്നീട് ബുധനാഴ്ച ബാങ്ക് തുറന്നുപ്രവര്‍ത്തിക്കും. 

31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. അന്നും ബാങ്കിന് അവധിയാണ്. അടുത്തയാഴ്ച ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രമാണ് നേരിട്ട് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com