ഇനി ബഹളങ്ങള്‍ ഇല്ലാതെ യാത്ര ചെയ്യാം; 'അഡല്‍റ്റ് ഒണ്‍ലി' സെക്ഷനുമായി വിമാന കമ്പനി 

ഒച്ചപ്പാടും ബഹളങ്ങളുമൊന്നുമില്ലാതെ സ്വസ്ഥമായി യാത്ര ചെയ്യുന്നതിന് വിമാനത്തില്‍ 'അഡല്‍റ്റ് ഒണ്‍ലി' സെക്ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഒരു എയര്‍ലൈന്‍ കമ്പനി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ച്ചപ്പാടും ബഹളങ്ങളുമൊന്നുമില്ലാതെ സ്വസ്ഥമായി യാത്ര ചെയ്യുന്നതിന് വിമാനത്തില്‍ 'അഡല്‍റ്റ് ഒണ്‍ലി' സെക്ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഒരു എയര്‍ലൈന്‍ കമ്പനി. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് അഡല്‍റ്റ് ഒണ്‍ലി സെക്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുംവിധമുള്ള സേവനം ആരംഭിക്കാന്‍ ടര്‍ക്കിഷ്-ഡച്ച് കമ്പനിയായ കോറെന്‍ഡണ്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. നവംബര്‍ മുതല്‍ യാത്രക്കാര്‍ക്ക് പുതിയ സേവനം നല്‍കാനാണ് പ്ലാന്‍. ആംസ്റ്റര്‍ഡാമില്‍നിന്ന് ഡച്ച് കരീബിയന്‍ ദ്വീപായ കുരകാവോയിലേക്കാണ് ആദ്യം ഈ സേവനം ലഭ്യമാക്കുക. 

കുട്ടികളുടെ ശബ്ദങ്ങളും മറ്റും ഇല്ലാതെ വിമാനത്തില്‍ സ്വസ്ഥമായി ഇരിക്കാനും ജോലി ചെയ്യാനും മറ്റും അവസരമൊരുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. വിമാനത്തിലെ മറ്റു ഭാഗവുമായി വേര്‍തിരിച്ചായിരിക്കും ഇതിനുള്ള സീറ്റുകള്‍ ഒരുക്കുക. കര്‍ട്ടന്‍ അടക്കമുള്ളവ പ്രയോജനപ്പെടുത്തിയായിരിക്കും വേര്‍തിരിക്കുക.

മുന്‍വശത്താണ് അഡല്‍റ്റ് ഒണ്‍ലി സീറ്റുകള്‍ ക്രമീകരിക്കുക. അഡല്‍റ്റ് ഒണ്‍ലി സീറ്റിന് 49 ഡോളര്‍ അധികം നല്‍കണം. വലിപ്പം കൂടിയ പ്രത്യേക സീറ്റുകള്‍ക്ക് 108 ഡോളറാണ് അധികമായി നല്‍കേണ്ടി വരിക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com