നഗരങ്ങളില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ്; പദ്ധതി അടുത്തമാസമെന്ന് കേന്ദ്രം 

നഗരത്തില്‍ സ്വന്തമായി വീട് എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് ബാങ്ക് വായ്പയിന്മേല്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസം​ഗം: പിടിഐ/ ഫയൽ
പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസം​ഗം: പിടിഐ/ ഫയൽ

ന്യൂഡല്‍ഹി: നഗരത്തില്‍ സ്വന്തമായി വീട് എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് ബാങ്ക് വായ്പയിന്മേല്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്  പുതിയ പദ്ധതി പ്രഖ്യാപിച്ചത്. നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മധ്യവര്‍ഗത്തിന് സ്വന്തമായി വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രഖ്യാപനം.

നഗരത്തില്‍ സ്വന്തമായി വീട് എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് ബാങ്ക് വായ്പയിന്മേല്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതിക്ക് സെപ്റ്റംബറില്‍ തുടക്കമിടുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് മാധ്യമങ്ങളോട് പറഞ്ഞത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വരികയാണ്. ഭവന വായ്പയിന്മേല്‍ പലിശയിളവ് നല്‍കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് സ്വന്തം വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് നഗരങ്ങളില്‍ വാടക വീടുകളിലും അനധികൃത കോളനികളിലും ചേരികളിലും താമസിക്കുന്ന മധ്യവര്‍ഗത്തിന് സ്വന്തം വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്ന പദ്ധതി  പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com