പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാം; എളുപ്പവഴികള്‍ ഇതാ 

ആധാര്‍ കാര്‍ഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം വഴിയോ എളുപ്പത്തില്‍ ലിങ്ക് ചെയ്യാന്‍ കഴിയും

ന്യൂഡല്‍ഹി: ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി  ബന്ധിപ്പിക്കാത്തവരുണ്ടോ? എന്നാല്‍ ഇതിനായി സേവന കേന്ദ്രങ്ങളില്‍ പോയി ക്യൂ നില്‍ക്കേണ്ട,  ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ആധാര്‍ കാര്‍ഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം വഴിയോ എളുപ്പത്തില്‍ ലിങ്ക് ചെയ്യാന്‍ കഴിയും. 

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാല്‍ നിങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ഇപ്പോള്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കെവൈസിക്ക് ആധാര്‍ ഉപയോഗിക്കുന്നു. ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിലൂടെ, ഒരു വ്യക്തിക്ക് ക്ഷേമനിധികള്‍, സ്‌കോളര്‍ഷിപ്പുകള്‍, പെന്‍ഷനുകള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രകാര
മുള്ള വേതനം, ആദായ നികുതി റിട്ടേണുകള്‍ എന്നിവ സര്‍ക്കാരില്‍ നിന്ന് ലഭിക്കും. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലേക്കാണ് സര്‍ക്കാര്‍ സബ്സിഡി അയക്കുന്നത്. 

ഇന്റര്‍നെറ്റ് ബാങ്കിങ് ​ വഴി ബാങ്ക് അക്കൗണ്ട് എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാം

നിങ്ങളുടെ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ട് എടുക്കുക<  യൂസര്‍ ഐഡിയും പാസ്വേഡും നല്‍കുക< 'മൈ അക്കൗണ്ട്' എന്ന ഓപ്ഷനിലേക്ക് പോയി 'അപ്‌ഡേറ്റ് ആധാര്‍ വിത്ത് ബാങ്ക് അക്കൗണ്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ അപ്ഡേറ്റ് ചെയ്യുക< ആധാര്‍ രജിസ്‌ട്രേഷനായി പ്രൊഫൈല്‍ പാസ്വേഡ് പൂരിപ്പിക്കുക< ഇപ്പോള്‍ ഒരു പുതിയ പേജ് തുറക്കും, അവിടെ രണ്ടുതവണ ആധാര്‍ നമ്പര്‍ പൂരിപ്പിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും< നിങ്ങളുടെ ആധാര്‍ നമ്പര്‍ പൂരിപ്പിച്ച ശേഷം 'സബ്മിറ്റ്' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  ഇപ്പോള്‍ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തു എന്ന സന്ദേശം ലഭിക്കും.


ബാങ്ക് മൊബൈല്‍ ആപ്പ് വഴി എങ്ങനെ ലിങ്ക് ചെയ്യാം

ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ തുറക്കുക< സെര്‍വീസ്
ടാബിലെ 'മൈ അക്കൗണ്ട്' ഓപ്ഷന്‍ തെരഞ്ഞെടുക്കുക, വ്യു അല്ലെങ്കില്‍ അപ്‌ഡേറ്റ് ആധാര്‍ കാര്‍ഡ് ഡീറ്റൈല്‍സ് ഒപ്ഷന്‍ തെരഞ്ഞെടുക്കുക < 
 നിങ്ങളുടെ ആധാര്‍ നമ്പര്‍ 2 തവണ നല്‍കി 'സബ്മിറ്റ്' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. < ഇപ്പാള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്തുവെന്ന സന്ദേശം ലഭിക്കും.

ആധാര്‍ - ബാങ്ക് അക്കൗണ്ട് ലിങ്കിങ് എടിഎം  

ആധാര്‍ കാര്‍ഡ് ലിങ്കിങ് ഓഫ്‌ലൈനായി ചെയ്യണമെങ്കില്‍ 
ബന്ധപ്പെട്ട ബാങ്ക് ശാഖയോ അടുത്തുള്ള എടിഎമ്മോ സന്ദര്‍ശിക്കണം.

എടിഎമ്മിലൂടെ ആധാര്‍-ബാങ്ക് അക്കൗണ്ട് ലിങ്കിങ്

നിങ്ങളുടെ ബാങ്കിന്റെ എടിഎം കാര്‍ഡ് സൈ്വപ്പുചെയ്ത് നിങ്ങളുടെ പിന്‍ നല്‍കുക< സെര്‍വിസ് മെനുവിലേക്ക് പോയി രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക <  'ആധാര്‍ രജിസ്‌ട്രേഷന്‍' ഓപ്ഷന്‍ തെരഞ്ഞെടുക്കുക
- അക്കൗണ്ട് തരം (സേവിംഗ്‌സ് അല്ലെങ്കില്‍ കറന്റ്) നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക < ഒരിക്കല്‍ കൂടി ആധാര്‍ നമ്പര്‍ നല്‍കി ഒകെ ബട്ടണില്‍ ക്ലിക്ക് ചെയ്യുക<  നിങ്ങളുടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ട് ലിങ്കിങ് പൂര്‍ത്തിയാക്കിയതായുള്ള സന്ദേശം ലഭിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com