ഇത് പൊളിക്കും! ചാറ്റ് ജിപിടിയെ പിന്നിലാക്കും; 'ജെമിനി എഐ' പുറത്തിറക്കി ഗൂഗിള്‍ 

അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡുകളിലാണ് ജെമിനി ലഭ്യമാവുക
I​ഗൂ​ഗിൾ: ഫയൽ/എപി
I​ഗൂ​ഗിൾ: ഫയൽ/എപി

ന്യൂഡല്‍ഹി: പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്‍. നിലവിലുള്ള എഐ മോഡുലകളെ വെല്ലുവിളിക്കും വിധമാണ് ജെമിനി എഐ മോഡല്‍ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. എട്ട് വര്‍ഷത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ജെമിനി എന്ന് ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.

അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡുകളിലാണ് ജെമിനി ലഭ്യമാവുക. ഔദ്യോഗികമായി വിശദാംശങ്ങള്‍ അനുസരിച്ച് ജെമിനി നാനോ പിക്‌സല്‍ 8 പ്രോയില്‍ ലഭ്യമാണ്.  ജെമിനി പ്രോ ഗൂഗിള്‍ ബാര്‍ഡില്‍ ലഭ്യമാകും. ചാറ്റ് ജിപിടിയുമായി മത്സരിക്കുന്ന കമ്പനിയുടെ ജനപ്രിയ ചാറ്റ്‌ബോട്ടാണ് ഗൂഗിള്‍ ബാര്‍ഡ്. പ്രോ മോഡില്‍ ഇടത്തരം വലിപ്പമുള്ള ലാംഗ്വേജ് മോഡലും, നാനോ മോഡ് ഏറ്റവും ചെറിയ ലാര്‍ജ് ലാംഗ്വേജ് മോഡലുമാണ് എഐ ജോലികള്‍ക്കായി ഉപയോഗിക്കുക. ഇതില്‍ നാനോ മോഡല്‍ കംപ്യൂട്ടറുകളിലും ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാവും വിധമുള്ളതാവും. ടെക്സ്റ്റ്, ചിത്രങ്ങള്‍, ശബ്ദം എന്നിവയിലൂടെയെല്ലാം ജെമിനിയുമായി സംവദിക്കാന്‍ ഉപഭോക്താക്കള്‍ക്കാവും. 

ബാര്‍ഡ് അഡ്വാന്‍സ്ഡ് എന്നറിയപ്പെടുന്ന ചാറ്റ്‌ബോട്ടിന്റെ പുതിയ പതിപ്പ് ലഭ്യമാകുമ്പോള്‍ അള്‍ട്രാ മോഡല്‍ ഉപയോഗിക്കും. ജെമിനി അള്‍ട്രയ്ക്ക് ഗണിതം, ഭൗതികശാസ്ത്രം, നിയമം, മെഡിസിന്‍, എത്തിക്സ് തുടങ്ങി 57 വിഷയങ്ങളില്‍ പ്രാവീണ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡിസംബര്‍ 13 മുതല്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സ്റ്റുഡിയോയില്‍ ജെമിനി എപിഐ ആക്‌സസ് ചെയ്യാന്‍ കഴിയും. ഇന്റന്‍പ്രൈസ് ഡവലപ്പര്‍മാര്‍ക്കും ഡവലപ്പര്‍മാര്‍ക്കും ഗൂഗിള്‍ ക്ലൗഡിലൂടെ ജെമിനി പ്രോ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ സേവനങ്ങളോ അപ്ലിക്കേഷനുകളോ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഡവലപ്പര്‍മാര്‍ക്ക് ജെമിനി നാനോ ലഭ്യമാണ്.  ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ ആഡ്സ്, ക്രോം, ഡ്യുവറ്റ് എഐ എന്നിവയിലും ജെമിനി എഐ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com