ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി; ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ, നഷ്ടപരിഹാരമായി 20,000 രൂപ നല്‍കണം

പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ
ഫയൽ ചിത്രം
ഫയൽ ചിത്രം

ബംഗളൂരു: പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ. ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരില്‍ നടത്തിയ വ്യാപാരമേളയ്ക്കിടെ വാങ്ങിയ ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി എന്ന ബംഗളൂരു സ്വദേശിനിയുടെ പരാതിയില്‍ ബംഗളൂരു ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. നഷ്ടപരിഹാരമായി 20000 രൂപ നല്‍കാനും അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യാനുമാണ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടത്.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാദങ്ങള്‍ തള്ളിയാണ് ഉപഭോക്തൃ കോടതി ബംഗളൂരു സ്വദേശിനിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിന് പുറമേ സേവനരംഗത്തെ വീഴ്ചയ്ക്ക് 10000 രൂപയും അനാരോഗ്യകരമായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന് 5000 രൂപയും അധിക പിഴയായും ചുമത്തിയിട്ടുണ്ട്. നിയമപരമായി ഉല്‍പ്പാദകനും കച്ചവടക്കാര്‍ക്കും ഉല്‍പ്പന്നത്തിന്മേല്‍ പരമാവധി വില വരെ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com