ഒരു കോടിയില്‍പ്പരം ഡൗണ്‍ലോഡ്; 17 ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു

പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ലോണ്‍ ആപ്പുകള്‍ പ്രമുഖ ടെക് കമ്പനി ഗൂഗിള്‍ നീക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ലോണ്‍ ആപ്പുകള്‍ പ്രമുഖ ടെക് കമ്പനി ഗൂഗിള്‍ നീക്കി. പ്ലേ സ്റ്റോറില്‍ നിന്ന് ഒരു കോടിയില്‍പ്പരം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്ത ലോണ്‍ ആപ്പുകളാണ് നീക്കിയത്. വായ്പയുടെ മറവില്‍ ഉപയോക്താക്കളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ ശക്തമായ നടപടി.

ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവികളിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ സ്വന്തം നിലയില്‍ ഫോണില്‍ നിന്ന് ഈ ആപ്പുകളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ നീക്കം ചെയ്ത ലോണ്‍ ആപ്പുകള്‍ ചുവടെ:

1. AA Kredti
2.Amor Cash
3.GuayabaCash
4.EasyCredti
5.Cashwow
6.CrediBus
7.FlashLoan
8.PréstamosCrédito
9.Préstamos De Crédito-YumiCash
10.Go Crédito
11.Instantáneo Préstamo
12.Cartera grande
13.Rápido Crédito
14.Finupp Lending
15.4S Cash
16.TrueNaira
17.EasyCash

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com