41,0000 അക്കൗണ്ടുകളിലേക്ക് അബദ്ധത്തില്‍ 820 കോടി കൈമാറി; തിരിച്ചുപിടിച്ച് ബാങ്ക് 

വിവിധ അക്കൗണ്ടുകളിലേക്ക് അബദ്ധത്തില്‍ കൈമാറിയ 820 കോടിയില്‍ 705.31 കോടി രൂപ പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക് വീണ്ടെടുത്തതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ്
യൂക്കോ ബാങ്ക്, ഫയൽ/ റോയിട്ടേഴ്സ്
യൂക്കോ ബാങ്ക്, ഫയൽ/ റോയിട്ടേഴ്സ്

ന്യൂഡല്‍ഹി: വിവിധ അക്കൗണ്ടുകളിലേക്ക് അബദ്ധത്തില്‍ കൈമാറിയ 820 കോടിയില്‍ 705.31 കോടി രൂപ പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക് വീണ്ടെടുത്തതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ്. ബാങ്കിന്റെ ഐഎംപിഎസ് പേയ്‌മെന്റ് ചാനലില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് വിവിധ അക്കൗണ്ടുകളിലേക്ക് അബദ്ധത്തില്‍ പണം കൈമാറാന്‍ കാരണം. 

നവംബറിലാണ് 41,000 യൂക്കോ ബാങ്ക് അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് യൂക്കോ ബാങ്ക് നല്‍കിയ പരാതിയില്‍ രണ്ടു സപ്പോര്‍ട്ട് എന്‍ജിനീയര്‍മാര്‍ക്കും തിരിച്ചറിയാത്ത ആളുകള്‍ക്കുമെതിരെ കേസ് എടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ 13 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ്പ്, കമ്പ്യൂട്ടര്‍ സിസ്റ്റം അടക്കം നിരവധി ഇലക്ട്രോണിക് തെളിവുകള്‍ സിബിഐ പിടിച്ചെടുത്തു. 

സൈബര്‍ തട്ടിപ്പുകളെ വലിയ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ഇതിന്റെ ഭാഗമായാണ് നവംബര്‍ 28ന് ധനമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതില്‍ ബാങ്കുകളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നതെന്നും മന്ത്രി അറിയിച്ചു.സാമ്പത്തിക തട്ടിപ്പുകള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത് നടപടികള്‍ വേഗത്തിലാക്കാനാണ് സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ് ആന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന് രൂപം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com