അത്ര ശോഭനമല്ല!, 2023ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ പിരിച്ചുവിട്ടത് 28,000 ജീവനക്കാരെ  

2023ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ 28,000 ലധികം തൊഴിലാളികളെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 2023ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ 28,000 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ലോങ്ഹൗസ് കണ്‍സള്‍ട്ടിങ്ങിന്റെ ആദ്യ മൂന്ന് പാദത്തിലെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കിയും ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്താനും നടത്തിയ പരിഷ്‌കാര നടപടികളുടെ ഭാഗമായാണ് ഇത്രയുമധികം പേരെ പിരിച്ചുവിട്ടത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2022ല്‍ 20000 ജീവനക്കാരെയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ പിരിച്ചുവിട്ടത്. 2021ല്‍ ഇത് 4080 പേര്‍ മാത്രമായിരുന്നു.2023ലെ ജനുവരി സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് ലോങ്ഹൗസ് ശേഖരിച്ചത്. ഇനിയുള്ള മൂന്ന് മാസത്തെ കണക്ക് കൂടി വന്നാല്‍ പിരിച്ചുവിട്ടവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

എഡ്യുക്കേഷന്‍, റിയല്‍ മണി ഗെയിമിങ്, ബിസിനസ് ടു ബിസിനസ് രംഗത്തുള്ള കമ്പനികളാണ് കൂടുതലായും ജീവനക്കാരെ പിരിച്ചുവിട്ടത്. ഒക്ടോബറില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്തെ ടെക് കമ്പനിയായ ബൈജൂസ് 2500 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജിയോ മാര്‍ട്ട് 1000, ആമസോണ്‍ 1500, ഷെയര്‍ ചാറ്റ് 500 എന്നിങ്ങനെയാണ് മറ്റു പ്രമുഖ കമ്പനികളില്‍ പിരിച്ചുവിട്ടവരുടെ കണക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com