ഗോ ഫസ്റ്റ് എയര്‍ലൈനെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സ്‌പൈസ് ജെറ്റ്

സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയില്‍ മെയ് 3 മുതല്‍ ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയിരുന്നു. 
ഗോ ഫസ്റ്റ് എയർലൈൻ, ഫയല്‍ ചിത്രം
ഗോ ഫസ്റ്റ് എയർലൈൻ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയര്‍ലൈനെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സ്‌പൈസ് ജെറ്റ്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഓഫര്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും സ്‌പൈസ് ജെറ്റ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയില്‍ മെയ് 3 മുതല്‍ ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയിരുന്നു. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും വളര്‍ച്ചാ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനുള്ള വിഭവങ്ങള്‍ നല്‍കുന്നതിനുമായി വിവിധ നിക്ഷേപകരില്‍ നിന്ന് ഏകദേശം 270 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കുന്നതായി ഗോ ഫസ്റ്റ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നപ്പോള്‍ തകരാറുള്ള എന്‍ജിനുകള്‍ കൃത്യസമയത്ത് മാറ്റിസ്ഥാപിക്കാതിരുന്നതിനാല്‍ പല സര്‍വീസുകളും റദ്ദാക്കേണ്ടി വന്നിരുന്നു. തകരാറുള്ള എന്‍ജിനുകള്‍ മാറ്റി സ്ഥാപിക്കാനായി പ്രാറ്റ് ആന്‍ഡ് വിറ്റ്നി സഹകരിക്കാത്തതാണ് ഗോ ഫസ്റ്റിന്റെ സര്‍വീസ് അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണു കമ്പനി ആരോപിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com