പുതുവര്‍ഷത്തില്‍ സോളോ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ?, ഇതാ അഞ്ച് ആപ്പുകള്‍

ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിക്കുകയാണ്. ഓരോ പ്രദേശത്തിന്റെ പ്രത്യേകതകളും സ്ഥലം സംബന്ധിച്ച വിവരങ്ങളും വിരല്‍ത്തുമ്പില്‍ അറിയാന്‍ സാധിക്കും എന്നതാണ് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സഞ്ചാരികളുടെ ആത്മവിശ്വാസം കൂട്ടുന്ന കാര്യം. ക്രിസ്മസ്, പുതുവര്‍ഷം അടുത്തിരിക്കുകയാണ്. അവധിക്കാലത്ത് ഒറ്റയ്ക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായ അഞ്ച് ആപ്പുകള്‍ നോക്കാം. പോകുന്ന വഴിയില്‍ സുഹൃത്തുക്കളെ കണ്ടെത്താനും ഒരേ കാഴ്ചപ്പാടുള്ളവരെ തിരിച്ചറിയാനും ഉപയോഗപ്രദമായ ഏഴു ആപ്പുകള്‍ നോക്കാം.

1. 'Alyke '- ഇന്ത്യയിലെ ആദ്യത്തെ ഫ്രണ്ട്ഷിപ്പ് ആപ്പ്

തൊട്ടരികിലുള്ള സുഹൃത്തുക്കളെ എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പ് ആണിത്. ഒരേ മനസുള്ള ആളുകളെ കണ്ടെത്താന്‍ സഹായിക്കുമെന്നതിനാല്‍ യാത്ര വേളയില്‍ ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍. യാത്രാ വേളയില്‍ തദ്ദേശീയരെ കാണാനും അവരുടെ സൗഹൃദം ഉണ്ടാക്കാനും ഇതുവഴി ഏറെ സഹായകമാണ്. 

2.മീറ്റ്അപ്പ്

ഒരു ബഹുമുഖ ആപ്പാണ് മീറ്റ്അപ്പ്. മല കയറുമ്പോഴോ, ഫോട്ടോഗ്രാഫിയില്‍ ഏര്‍പ്പെടുമ്പോഴോ, ഭാഷാ കൈമാറ്റത്തിലോ  ആണെങ്കില്‍ പോലും സഞ്ചാരിയുടെ ലൊക്കേഷനില്‍ ഇവന്റുകള്‍ കണ്ടെത്താനും സൃഷ്ടിക്കാനും സഹായിക്കുന്ന ആപ്പാണിത്. 

3.ഹോസ്റ്റല്‍വേള്‍ഡ്:

പ്രാഥമികമായി ഹോസ്റ്റലുകള്‍ ബുക്കുചെയ്യുന്നതിന് പേരുകേട്ടതാണ് ഈ ആപ്പ് എങ്കിലും, അതേ താമസസ്ഥലത്ത് താമസിക്കുന്ന മറ്റ് യാത്രക്കാരുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്ന ഒരു സോഷ്യല്‍ ഫീച്ചറും ഹോസ്റ്റല്‍ വേള്‍ഡ് ആപ്പിനുണ്ട്.  ഹോസ്റ്റല്‍ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍ ചേരാനും ഇത് സഹായിക്കുന്നു. 

4. ടിന്‍ഡര്‍:

ഡേറ്റിംഗ് ആപ്പ് എന്നതിനപ്പുറം,  നാട്ടുകാരുമായും സഹയാത്രികരുമായും ബന്ധപ്പെടാന്‍ അനുവദിക്കുന്ന ഒരു 'ട്രാവല്‍' ഫീച്ചര്‍ ടിന്‍ഡറിനുണ്ട്. പുതിയ സുഹൃത്തുക്കളെ കാണാനും നഗരത്തിലെ പുതിയ കാര്യങ്ങള്‍ അനുഭവവേദ്യമാക്കാനും സഹായിക്കുന്ന ആപ്പാണിത്. പ്രദേശം നന്നായി അറിയാവുന്ന ഒരാളില്‍ നിന്ന് വിവരങ്ങള്‍ നേടാനും ഇത് സഹായിക്കുന്നു.

5. കൗച്ച്സര്‍ഫിംഗ് 

സൗജന്യ താമസസൗകര്യം കണ്ടെത്തുന്നതിന് മാത്രമല്ല, നാട്ടുകാരെയും സഹയാത്രികരെയും കണ്ടുമുട്ടുന്നതിനുള്ള ഒരു മികച്ച പ്ലാറ്റ്‌ഫോം കൂടിയാണിത്. ഭക്ഷണം കഴിക്കുന്നതിനോ, നഗരത്തിലെ പുതിയ കാര്യങ്ങള്‍ അനുഭവവേദ്യമാക്കുന്നതിനോ, ഒരു കപ്പ് കാപ്പി കുടിച്ച് കഥകള്‍ പങ്കിടുന്നതിനോ ഉള്ള ആളുകളുമായി ബന്ധപ്പെടാന്‍ പ്രാദേശിക മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന വിധമാണ് ഇതിലെ ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com