ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്; ആകര്‍ഷകമായ ആനുകൂല്യങ്ങളുമായി 'ജിങ്കിള്‍ ഡീല്‍സ്'

പുതുവര്‍ഷത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാമ്പെയിന് തുടക്കം കുറിച്ചു
ഫെഡറല്‍ ബാങ്ക്, ഫയല്‍ ചിത്രം
ഫെഡറല്‍ ബാങ്ക്, ഫയല്‍ ചിത്രം

കൊച്ചി:പുതുവര്‍ഷത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാമ്പെയിന് തുടക്കം കുറിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെയുള്ള ജിങ്കിള്‍ ഡീല്‍സില്‍ ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.  ഇലക്ട്രോണിക്‌സ്, അപാരലുകള്‍, യാത്ര, ഗ്രോസറി, ഡൈനിങ് തുടങ്ങി നിരവധി ഇനങ്ങളില്‍ ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുക.  

റിലയന്‍സ്, ഇന്‍ഡിഗോ, റിലയന്‍സ് ഡിജിറ്റല്‍, മെയ്ക്ക് മൈ ട്രിപ്, അജിയോ, ഫിളിപ്കാര്‍ട്ട്, ലൈഫ് സ്‌റ്റൈല്‍, ലുലു, സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ പങ്കാളികള്‍ പ്രത്യേക  ഇളവുകള്‍ നല്‍കും.എല്ലാ പ്രായവിഭാഗങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായതാണ് ഈ ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ എന്ന് ബാങ്കിന്റെ റീട്ടെയില്‍ അസറ്റ്‌സ് ആന്റ് കാര്‍ഡ് വിഭാഗം കണ്‍ട്രി മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ കെ ജി ചിത്രഭാനു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com