അറിയാതെ ഫോട്ടോ ഡിലീറ്റ് ആയിപ്പോയോ?, ഗൂഗിള്‍ ഫോട്ടോസില്‍ വീണ്ടെടുക്കാം, ചെയ്യേണ്ടത് ഇത്രമാത്രം 

ആദ്യം ഗൂഗിള്‍ ഫോട്ടോസിലെ ട്രാഷ് ബിന്‍ പരിശോധിക്കുക
ഫയൽ/ എപി
ഫയൽ/ എപി

സ്മാര്‍ട്ട് ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ എല്ലാം ഗൂഗിള്‍ ഫോട്ടോസിലാണ് സൂക്ഷിക്കുന്നത്. അബദ്ധത്തില്‍ ഏറ്റവും വിലപ്പെട്ടത് എന്ന് കരുതുന്ന ഫോട്ടോ ഡിലീറ്റ് ആയി പോയാല്‍ ആകെ അങ്കലാപ്പില്‍ ആയെന്ന് വരാം. ഇത്തരത്തില്‍ ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡിലീറ്റ് ആയി പോകുന്ന ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും. 

ആദ്യം ഗൂഗിള്‍ ഫോട്ടോസിലെ ട്രാഷ് ബിന്‍ പരിശോധിക്കുക. 60 ദിവസം വരെ ഫോട്ടോകളും വീഡിയോകളും താത്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് ട്രാഷ് ബിന്‍. ഗൂഗിള്‍ ഫോട്ടോസില്‍ ലൈബ്രറിയിലാണ് ട്രാഷ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് അടുത്തിടെ ഡിലീറ്റ് ചെയ്ത ചിത്രം വീണ്ടെടുക്കാന്‍ സാധിക്കും. ഡിലീറ്റ് ആയിപ്പോയ ചിത്രം കണ്ടാല്‍ ടാപ്പ് ചെയ്ത് പിടിച്ച ശേഷം റീസ്റ്റോര്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍.

ട്രാഷ് ബിന്നില്‍ ഫോട്ടോ ഇല്ലെങ്കിലും വീണ്ടെടുക്കാന്‍ ചില വഴികള്‍ ഉണ്ട്. ചിലപ്പോള്‍ ഗൂഗിള്‍ ഡ്രൈവില്‍ ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ ഉണ്ടായെന്ന് വരാം. ഗൂഗിള്‍ ഡ്രൈവില്‍ ഉണ്ടെങ്കില്‍ ഫോട്ടോ ഫയല്‍ നെയിമോ, കീ വേര്‍ഡോ നല്‍കി  ഫോട്ടോ വീണ്ടെടുക്കാന്‍ സാധിക്കും. ഓട്ടോമാറ്റിക് ബാക്ക് അപ്പ് എനേബിള്‍ ചെയ്തിട്ടില്ലെങ്കില്‍ ഫോണില്‍ എടുക്കുന്ന ചിത്രം ഫോണിന്റെ ഗ്യാലറിയില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഗ്യാലറിയില്‍ നിന്ന് ഫോട്ടോ വീണ്ടെടുക്കാന്‍ സാധിക്കും

പൂര്‍ണമായി ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെങ്കിലും ഡേറ്റ റിക്കവറി ആപ്പുകള്‍ വഴിയും നഷ്ടപ്പെട്ട ഫോട്ടോകള്‍ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് വരാം. എന്നാല്‍ ഇത്തരം ആപ്പുകളെ ആശ്രയിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഭാവിയില്‍ ചിത്രം നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ ഓട്ടോമാറ്റിക് ബാക്ക്അപ്പ് എനേബിള്‍ ചെയ്ത് വെയ്ക്കാനും പ്രധാനപ്പെട്ട ഫോട്ടോകള്‍ 'Archive ' ചെയ്ത് വെയ്ക്കാനും മറക്കരുത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com