320,000 കാറുകള്‍ക്ക് തുല്യം, 48 കോടി കിലോഗ്രാം ഇലക്ട്രോണിക് മാലിന്യം; വിന്‍ഡോസ് 10നെ ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റ് 

2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള പിന്തുണ നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ നിര്‍ത്തലാക്കാനുള്ള മൈക്രോസോഫ്റ്റ് തീരുമാനം 24 കോടി പേഴ്സണല്‍ കംപ്യൂട്ടറുകളെ ബാധിക്കും. ഓപ്പറേറ്റിങ് സിസറ്റത്തിന്റെ പിന്തുണ അവസാനിച്ചാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാം. പക്ഷെ സുരക്ഷാ അപ്ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്ന് കനാലിസ് റിസര്‍ച്ച്‌ പറയുന്നു.

നീക്കം വലിയ രീതിയില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍. ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടും. ഇത് 320,000 കാറുകള്‍ക്ക് തുല്യമാണ്.

2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള പിന്തുണ നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒഎസ്. പുതിയ നീക്കം വിപണിയെ ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. അതേസമയം വിന്‍ഡോസ് 11 സപ്പോര്‍ട്ട് ചെയ്യാത്ത ഡിവൈസുകള്‍ ഒഴിവാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന  പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള പ്രതികരണങ്ങളില്‍ നിന്ന് മൈക്രോസോഫ്റ്റിന്റെ ഭാഗത്ത്‌നിന്ന് വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com