ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും വലിയ വില്‍പ്പന; ചരിത്ര നേട്ടവുമായി ഒല

ഇന്ത്യയില്‍ വിറ്റഴിച്ച മൊത്തം 8,28,537 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ 31 ശതമാനം ഒല ഇലക്ട്രിക്കിന്റെ അക്കൗണ്ടിലാണ്
ഒല എക്‌സില്‍
ഒല എക്‌സില്‍

ന്യൂഡല്‍ഹി: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2.5 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റഴിച്ച ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ഒല ഇലക്ട്രിക്. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 21 വരെയുള്ള കണക്കുപ്രകാരം 2,52,647 സ്‌കൂട്ടറാണ് കമ്പനി വിറ്റത്.

1,62,399 സ്‌കൂട്ടറുകള്‍ വിറ്റ ടി.വി.എസാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള എഥര്‍ എനര്‍ജിക്ക് 1,01,940 യൂണിറ്റ് വില്‍ക്കാനായി.

ഇന്ത്യയില്‍ വിറ്റഴിച്ച മൊത്തം 8,28,537 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ 31 ശതമാനം ഒല ഇലക്ട്രിക്കിന്റെ അക്കൗണ്ടിലാണ്. വാഹന്‍ ഡാറ്റ പ്രകാരം ഡിസംബര്‍ 21 വരെയുള്ള കണക്കനുസരിച്ച്, 2023-ല്‍ റീട്ടെയില്‍ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ ഒല 131 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 2022 ലെ 1,09,395 വാഹനങ്ങളെന്ന നേട്ടത്തില്‍ നിന്ന് 2023-ല്‍ ഒല 2,52,702 ഇ-സ്‌കൂട്ടര്‍ വില്‍പ്പന നടത്തി. 

2023ല്‍ ഓരോ മാസവും ഏകദേശം 20,000 വാഹനങ്ങള്‍ കമ്പനിക്ക് വില്‍ക്കാന്‍ സാധിക്കുന്നുണ്ട്. നവംബറില്‍ 29,898 യൂണിറ്റുകള്‍ വില്‍ക്കാനായതാണ് റെക്കോര്‍ഡ്. 'ഒല എസ്1'ന്റെ അഞ്ച് വകഭേദങ്ങളാണ് കമ്പനി നിലവില്‍ വില്‍പ്പന നടത്തുന്നത്. രാജ്യത്ത് നിലവില്‍ 935 എക്സ്പീരിയന്‍സ് സെന്ററുകളും 392 സര്‍വിസ് സെന്ററുകളും കമ്പനിക്കുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com