പാസ്‌വേര്‍ഡ് ചോര്‍ത്താന്‍ ശ്രമിച്ചാല്‍ ഉടന്‍ അലര്‍ട്ട്; പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുമായി ഗൂഗിള്‍ 

ക്രോം ബ്രൗസറില്‍ പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍
I​ഗൂ​ഗിൾ: ഫയൽ/എപി
I​ഗൂ​ഗിൾ: ഫയൽ/എപി

ന്യൂഡല്‍ഹി: ക്രോം ബ്രൗസറില്‍ പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേഷന്‍. ഉപയോക്താവിന്റെ പാസ് വേര്‍ഡ് മറ്റെവിടെയെങ്കിലും ദുരുപയോഗം ചെയ്യാനുള്ള ശ്രമം നടന്നാല്‍ ഉടന്‍ തന്നെ അലര്‍ട്ട് നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്.

സേഫ്റ്റി ചെക്ക് എന്ന പേരിലാണ് അപ്‌ഡേഷന്‍. സുരക്ഷാ പരിശോധന നടപടികള്‍ ഓട്ടോമാറ്റിക്കായി നിര്‍വഹിക്കുന്ന തരത്തിലാണ് അപ്‌ഡേഷന്‍. ഉപയോക്താവ് മാന്യുവല്‍ ആയി ചെയ്യുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ മറികടക്കുന്ന തരത്തിലാണ് ഫീച്ചര്‍. പാസ് വേര്‍ഡ് ആരെങ്കിലും നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ ഉപയോക്താവിനെ അറിയിക്കുന്ന തരത്തിലാണ് ഫീച്ചര്‍. സുരക്ഷാ ഭീഷണികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലാണ്് ക്രമീകരണം.

ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്ത് വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കുകയും ചെയ്യും. വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട ഡേറ്റകള്‍ ഓട്ടോമാറ്റിക്കായി നീക്കം ചെയ്ത് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com