'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചത്'; പേടിഎം നൂറിലേറെ ജീവനക്കാരെ പിരിച്ചുവിട്ടു

ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം രാജ്യവ്യാപകമായി നൂറിലേറെ ജീവനക്കാരെ പിരിച്ചുവിട്ടു
പേടിഎം, ഫയല്‍ ചിത്രം
പേടിഎം, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം രാജ്യവ്യാപകമായി നൂറിലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് ആണ് പിരിച്ചുവിടല്‍ നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടെ ചെലവ് ചുരുക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സെയില്‍സ് ആന്റ് എന്‍ജിനീയറിങ് അടക്കം വിവിധ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്.

ചെലവ് കുറയ്ക്കല്‍, കാര്യക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പേടിഎം അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കിയതോടെ, ജീവനക്കാരുടെ ചെലവില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും ലാഭിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

ഓട്ടോമേഷന്‍ ഉപയോഗിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഫലമാണ് നല്‍കുന്നത്. അതിനാല്‍ ജീവനക്കാരുടെ ചെലവില്‍ 10-15 ശതമാനം ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പേടിഎം വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com