'അവസാന അവസരം'; ഡിസംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിക്കണം, മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ് 

ആദായനികുതി ദായകര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആദായ നികുതിദായകര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയായ ജൂലൈ 31 പാലിക്കാന്‍ കഴിയാത്തവര്‍ ഡിസംബര്‍ 31നകം പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. വൈകിയ റിട്ടേണ്‍/ പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന അവസരമാണിതെന്നും ആദായനികുതി വകുപ്പ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

'നികുതിദായകരുടെ ശ്രദ്ധയ്ക്ക്, 2023- 2024 അസസ്‌മെന്റ് വര്‍ഷത്തെ belated/revised റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന അവസരമാണ് ഡിസംബര്‍ 31 വരെ. ഉടന്‍ തന്നെ നിശ്ചിത തീയതിക്ക് മുമ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യുക'- കുറിപ്പില്‍ പറയുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ലിങ്കും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. വൈകിയുള്ള റിട്ടേണും കൃത്യമായ സമയത്ത് സമര്‍പ്പിച്ചില്ലായെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. 

നഷ്ടം ക്യാരി ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം. സെക്ഷന്‍ 234 എ പ്രകാരമുള്ള പലിശയും സെക്ഷന്‍ 234 എഫിന് കീഴിലുള്ള ഫീസും ഇളവുകള്‍ക്കും കിഴിവുകള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയില്ല എന്നതാണ് മറ്റൊരു പ്രശ്‌നം.

ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പിഴ ഈടാക്കുന്നുണ്ട്. അഞ്ചുലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപയാണ് പിഴ ഈടാക്കുന്നത്. അഞ്ചുലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ പിഴ 5000 രൂപയായി ഉയരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com