ഗൂഗിള്‍ മാപ്‌സില്‍ ഇനി മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകില്ല 

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഫീച്ചര്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്‌സില്‍ അസിസ്റ്റന്റ് ഡ്രൈവിങ് മോഡ് ഫീച്ചര്‍ പിന്‍വലിച്ചതിന് ശേഷം 2024 ടെ കമ്പനി 'ഡ്രൈവിങ് മോഡ്' നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ആപ്പില്‍ നിന്ന് ഫീച്ചര്‍ പിന്‍വലിക്കുന്നതായി ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ഹോം സ്‌ക്രീനില്‍ ലഭ്യമായിരുന്ന ഡാഷ്‌ബോര്‍ഡില്‍ മാപ്പ്, മീഡിയ നിര്‍ദേശങ്ങള്‍, ഓഡിയോ കണ്‍ട്രോള്‍സ്, കൂടാതെ കോളിങ്, ടെക്‌സിറ്റിങ് ഷോട്ട്കട്ട് എന്നിവ ലഭ്യമാകുന്നതായിരുന്നു ഫീച്ചര്‍.  

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഫീച്ചര്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ടെ
ന്നാണ് റിപ്പോര്‍ട്ട്. 9ടു5ഗൂഗിളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഏറ്റവും പുതിയ ഗൂഗിള്‍ ആപ്പില്‍ (വേര്‍ഷന്‍ 14.52) 2024 ഫെബ്രുവരിയില്‍ ഗൂഗിള്‍ മാപ്‌സ് ഫീച്ചര്‍ നീക്കം ചെയ്യുമെന്ന് സൂചിപ്പിക്കുന്നു. 

'അസിസ്റ്റന്റ് ഡ്രൈവിങ് മോഡ് ഡാഷ്‌ബോര്‍ഡ്' ഫീച്ചറുമായി താരതമ്യപ്പെടുത്തുമ്പോള്‍,ഡ്രൈവിങ് നാവിഗേഷന്‍ ആരംഭിച്ചതിന് ശേഷം ഗൂഗിള്‍ മാപ്‌സിന്റെ ഡ്രൈവിങ് മോഡ് ലഭ്യമാക്കാന്‍ കഴിയും. ഇത് ഫോണ്‍ സ്‌ക്രീനിന്റെ താഴെയുള്ള ഒരു കറുത്ത ബാറില്‍ ദൃശ്യമാകും അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്‌സ്, അനുയോജ്യമായ സംഗീതം, പോഡ്കാസ്റ്റ്, ഓഡിയോബുക്ക്, മറ്റ് സ്ട്രീമിങ് ആപ്പുകള്‍ എന്നിവയ്ക്കായുള്ള ലോഞ്ചര്‍ എന്നിവയിലേക്ക് പെട്ടെന്ന് ആക്‌സസ് നല്‍കുകയും ചെയ്യുന്നതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com