ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 960 രൂപ

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 41,920 രൂപ. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 42,000ന് താഴെ എത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി.

വ്യാഴാഴ്ച സര്‍വകാല റെക്കോര്‍ഡ് ആയ 42880ല്‍ എത്തിയ ശേഷം ഇന്നലെ പവന്‍ വില നാനൂറു രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 960 രൂപ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com