പാചകവാതകത്തിന്റെ വില കുറയ്ക്കും?; സൂചന നല്‍കി കേന്ദ്രം

ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയുമെന്ന സൂചന നല്‍കി കേന്ദ്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയുമെന്ന സൂചന നല്‍കി കേന്ദ്രം. രാജ്യാന്തര വിപണിയില്‍ വില കുറയുകയാണെങ്കില്‍ പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്.

നിലവില്‍ ഒരു മെട്രിക് ടണ്ണിന് 750 ഡോളറാണ് വില. ഇതില്‍ നിന്ന് വില താഴുകയാണെങ്കില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്നാണ് ഹര്‍ദീപ് സിങ് പുരി നല്‍കിയ വിശദീകരണം. 

നിലവില്‍ വിവിധ ഘടകങ്ങളാണ് രാജ്യാന്തര വിപണിയില്‍ വിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷങ്ങള്‍ക്കുള്ളില്‍ പാചകവാതകം യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ലോക്‌സഭയില്‍ മന്ത്രി പറഞ്ഞു.

ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കുന്നു. പ്രത്യേകിച്ച് പിന്നാക്കം നില്‍ക്കുന്നവരുടെ. നിലവില്‍ സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ വിലയില്‍ 330 ശതമാനത്തിന്റെ വര്‍ധനയാണ് ഉള്ളത്. എന്നാല്‍ ഇതനുസരിച്ചുള്ള വില വര്‍ധന പാചകവാതക വിലയില്‍ ഇല്ല. 

നിലവില്‍ ഒരു മെട്രിക് ടണിന് 750 ഡോളറാണ് വില. ഇതില്‍ നിന്ന് വില താഴുകയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് പാചകവാതകം വില്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആവശ്യമായ പാചകവാതകത്തിന്റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com