കൊച്ചി: നടി രശ്മിക മന്ദാനയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് 7അപ്പ്. ഫിഡോ ഡിഡോയ്ക്ക് ഫ്‌ളൈയിങ് കിസ് നല്‍കി പ്രണയം അറിയിക്കുന്ന രശ്മിക മന്ദാനയുടെ വീഡിയോ പുറത്തിറക്കിയാണ് 7അപ്പ് രശ്മികയുമായുള്ള പുതിയ സഹകരണം പ്രഖ്യാപിക്കുന്നത്.
''രശ്മികയ്ക്കുള്ള ആരാധകരും അംഗീകാരവും വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ശൃംഖല വര്‍ധിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കും. ഏറ്റവും പുതുമയുള്ള മുഖവുമായി ചേര്‍ന്ന് രസകരവും ആകര്‍ഷകവുമായ കാംപയ്‌നുകള്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശത്തിലാണ'' -്‌പെപ്‌സികോ ഇന്ത്യ എനര്‍ജി, ഹൈഡ്രേഷന്‍ ആന്‍ഡ് ഫ്‌ളേവേഴ്‌സ് സീനിയര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ നസീബ് പുരി പറഞ്ഞു.
നവോന്മേഷം പകരുന്ന ഈ പുതിയ ഉദ്യമം ഏറ്റെടുക്കുന്നതില്‍ പ്രേക്ഷകരുടെ സ്‌നേഹം പ്രതീക്ഷിക്കുന്നതായി രശ്മിക മന്ദാന പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ